Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഗെറ്റ് റെഡി 'ചാർജ്'

ഗെറ്റ് റെഡി 'ചാർജ്'

text_fields
bookmark_border
കണ്ണൂർ: കെ.എസ്.ഇ.ബി ഇ-വാഹനങ്ങൾക്കായി ജില്ലയിൽ നിർമാണം പൂർത്തീകരിച്ച 89 പോൾ മൗണ്ടഡ് ഇലക്ട്രിക് വാഹന ചാർജിങ് സൻെററുകളും കണ്ണൂർ ടൗൺ, വളപട്ടണം ഫാസ്റ്റ് ചാർജിങ് സ്‌റ്റേഷനുകളും തിങ്കളാഴ്ച മയ്യിലിൽ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി ഉദ്ഘാടനം ചെയ്യും. ഇലക്ട്രിക് പോസ്റ്റുകളിൽ സ്ഥാപിച്ച പോൾ മൗണ്ടഡ് ചാർജിങ് സൻെററുകൾ ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും വേണ്ടിയും ഫാസ്റ്റ് ചാർജിങ് സ്‌റ്റേഷനുകൾ നാലുചക്ര വാഹനങ്ങൾക്ക് വേണ്ടിയുമാണ്. മൊബൈൽ ആപ്ലിക്കേഷന്റെ സഹായത്തോടെ ഇവയിൽനിന്ന് ഇ-വാഹനങ്ങൾ ചാർജ് ചെയ്യാം. വൈദ്യുതി വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സർക്കാറിന്റെ ഇ-വാഹന നയത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും ചാർജിങ് സ്‌റ്റേഷൻ സ്ഥാപിക്കാനുള്ള നോഡൽ ഏജൻസി കെ.എസ്.ഇ.ബിയാണ്. എല്ലാ ജില്ലകളിലുമായി 62 ഫാസ്റ്റ് ചാർജിങ് സ്‌റ്റേഷനുകളും 1165 പോൾ മൗണ്ടഡ് ചാർജിങ് സൻെററുകളുമാണ് കെ.എസ്.ഇ.ബി സ്ഥാപിക്കുന്നത്. റീചാർജിങ്ങിനെക്കുറിച്ച് ആശങ്കയില്ലാതെ കേരളത്തിലുടനീളം വൈദ്യുതി വാഹനങ്ങളിൽ സുഗമമായി യാത്ര ചെയ്യാൻ സാധിക്കുന്ന രീതിയിലാണ് കെ.എസ്.ഇ.ബി ചാർജിങ് സ്‌റ്റേഷൻ ശൃംഖല രൂപകൽപന ചെയ്തിരിക്കുന്നത്. കുറഞ്ഞ ചെലവിൽ പോൾ മൗണ്ടഡ് സൻെറുകളിൽനിന്ന് ചാർജ് ചെയ്യാനാവും. 2020ൽ കെ.എസ്.ഇ.ബി സംസ്ഥാനത്ത് പൂർത്തിയാക്കിയ നാലുചക്ര വാഹനങ്ങൾക്കുള്ള ആറ് ചാർജിങ് സ്‌റ്റേഷനുകളിൽ ഒന്ന് കണ്ണൂരിൽ ചൊവ്വ സബ്‌സ്‌റ്റേഷൻ പരിസരത്തായിരുന്നു. സ്റ്റേഷനുകൾ പ്രവർത്തിക്കുന്നതിന് ഓപറേറ്ററുടെ ആവശ്യമില്ല. ചാർജിങ്ങിന്റെ പണമടക്കുന്നതും വാഹനം ഓടിക്കുന്ന ആൾക്ക് അടുത്തുള്ള സ്റ്റേഷന്റെ ലൊക്കേഷൻ, അവിടെ ലഭ്യമായ ചാർജുകളുടെ ഘടന, ലഭ്യത എന്നിവ അറിയാൻ സാധിക്കുന്നതുമെല്ലാം മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ്. നിർമാണചെലവ് 59.4 ലക്ഷം രൂപയാണ്. ഇത്തരം സ്റ്റേഷനുകളിലെല്ലാം സൗകര്യപ്രദമായ ചാർജിങ്ങിനായി റിഫ്രഷ്‌മെന്റ് സ്റ്റാൾ സ്ഥാപിക്കാനും സോളാർ റൂഫിങ് ചെയ്യാനും തീരുമാനമായിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story