Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2022 5:31 AM IST Updated On
date_range 14 May 2022 5:31 AM ISTഗവ. ബ്രണ്ണൻ സ്കൂളിലെ പണപ്പിരിവിനെതിരെ പരാതി
text_fieldsbookmark_border
തലശ്ശേരി: ഗവ. ബ്രണ്ണൻ ഹയർസെക്കൻഡറി സ്കൂളിൽ കുട്ടികളുടെ പ്രവേശനത്തിന് രക്ഷിതാക്കളിൽനിന്ന് പണം പിരിക്കുന്നതിനെതിരെ പരാതി. എം.എസ്.എഫ് മണ്ഡലം കമ്മിറ്റിയാണ് ഡി.ഇ.ഒവിന് പരാതി നൽകിയത്. കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ സ്കൂൾ മാന്വലിൽ ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള പ്രവേശനത്തിന് വിദ്യാർഥികളിൽനിന്ന് പണം പിരിക്കരുതെന്ന് നിഷ്കർഷിച്ചിട്ടുണ്ട്. അഞ്ചാം ക്ലാസിലേക്ക് അഡ്മിഷൻ നേടുന്നതിന് സ്കൂളിലേക്ക് എത്തുന്ന വിദ്യാർഥികളുടെ മാതാപിതാക്കളിൽനിന്ന് 10,000 രൂപ മുതൽ 15,000 രൂപ വരെ പി.ടി.എ ഫണ്ട് എന്ന പേരിൽ അനധികൃതമായി പണം ഈടാക്കുന്നതിന് എതിരെയാണ് പരാതി നൽകിയത്. ഡി.ഇ.ഒ ഓഫിസ് സൂപ്രണ്ട് കെ.കെ. സനിൽ കുമാർ എം.എസ്.എഫ് ഭാരവാഹികളിൽ നിന്ന് പരാതി സ്വീകരിച്ചു. എം.എസ്.എഫ് ജില്ല സെക്രട്ടറി ഷഹബാസ് കായ്യത്ത്, മണ്ഡലം പ്രസിഡന്റ് മുഹമ്മദ് സാഹിദ്, മുനിസിപ്പൽ പ്രസിഡൻറ് മാസിൻ, ട്രഷറർ സഹൽ എന്നിവരാണ് നിവേദക സംഘത്തിലുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story