Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2022 5:40 AM IST Updated On
date_range 12 May 2022 5:40 AM ISTഅക്ഷയകേന്ദ്രം പൂട്ടാനുള്ള ഉത്തരവിന് ഹൈകോടതി സ്റ്റേ
text_fieldsbookmark_border
ശ്രീകണ്ഠപുരം: അക്ഷയകേന്ദ്രം പൂട്ടിക്കാനുള്ള കലക്ടറുടെ ഉത്തരവിന് ഹൈകോടതി സ്‌റ്റേ. സംരംഭകനായ എ.എം. ഹമീദ് കുട്ടിയുടെ ഹരജിയിലാണ് ഹൈകോടതി വിധി പ്രഖ്യാപിച്ചത്. ഹരജിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാറിന് നിർദേശം നൽകുകയും ചെയ്തു. കേന്ദ്രം പൂട്ടിക്കാനുള്ള ഉത്തരവ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഹമീദ് ഹരജി സമർപ്പിച്ചത്. ഹൈകോടതി തനിക്ക് അനുകൂലമായി പുറപ്പെടുവിച്ച മുൻ വിധിന്യായങ്ങളെ അട്ടിമറിക്കാൻ വേണ്ടിയാണ് കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചതെന്നും ഇതുമൂലം തനിക്ക് നഷ്ടവും മാനഹാനിയും ഉണ്ടായെന്നും അദ്ദേഹം ഹരജിയിൽ ആരോപിച്ചു. ഹരജിക്കാരനുവേണ്ടി അഡ്വ. മനാസ് പി. ഹമീദ് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story