Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതലശ്ശേരിയിൽ മഴക്കാല...

തലശ്ശേരിയിൽ മഴക്കാല പൂർവ ശുചീകരണം തുടങ്ങി

text_fields
bookmark_border
തലശ്ശേരി: നഗരസഭയുടെ മഴക്കാല പൂർവ ശുചീകരണത്തിന് പൊതുജന പങ്കാളിത്തത്തോടെ തുടക്കം. 'മഴ പെയ്തോട്ടെ' എന്ന തലക്കെട്ടിലാണ് മഴക്കാല പൂർവ ശുചീകരണം സംഘടിപ്പിച്ചത്. നഗരസഭ മാസങ്ങളായി നടത്തിവരുന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള പൊതുശുചീകരണത്തിനാണ് ബുധനാഴ്ച തുടക്കമിട്ടത്. ചെയർപേഴ്സൻ കെ.എം. ജമുനാറാണി ഉദ്ഘാടനം ചെയ്തു. കൗൺസിലർമാർക്ക് പുറമെ വ്യാപാരികൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിത മിഷൻ പ്രവർത്തകർ, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ, നഗരസഭ ഉദ്യോഗസ്ഥരുടെ സംഘടനയായ കെ.എം.സി.എസ്.യു പ്രവർത്തകർ, വിവിധ സ്കൂളുകളിലെ എസ്.പി.സി, എൻ.എസ്.എസ് വിദ്യാർഥികൾ, ജനമൈത്രി പൊലീസ് എന്നിവർ പങ്കെടുത്തു. നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൻ ടി.കെ. സാഹിറ അധ്യക്ഷത വഹിച്ചു. ഹെൽത്ത് സൂപ്പർവൈസർ കെ. പ്രമോദ്, എച്ച്.ഐ ബാബു, സുധീർ, വ്യാപാര സംഘടന പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. ശുചീകരണ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിലും തുടരുമെന്നും പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും നഗരസഭ സെക്രട്ടറി ബിജുമോൻ ജോസഫ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story