Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2022 5:39 AM IST Updated On
date_range 12 May 2022 5:39 AM ISTകുയ്യാലി ഗേറ്റ് അടച്ചിടും
text_fieldsbookmark_border
തലശ്ശേരി: റെയിൽവേ ട്രാക്കിൽ അറ്റകുറ്റ പ്രവൃത്തികൾ നടത്തുന്നതിനാൽ കുയ്യാലി റെയിൽവേ ഗേറ്റ് വെള്ളിയാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട് ആറുവരെ അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എൻജിനീയർ അറിയിച്ചു. ---------- യാത്രയയപ്പ് തലശ്ശേരി: വിദ്യാഭ്യാസ ജില്ല എച്ച്.എം ആൻഡ് എ.ഇ.ഒ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ, സർവിസിൽനിന്ന് വിരമിക്കുന്ന ഉപജില്ല വിദ്യാഭ്യാസ ഓഫിസർമാർ, പ്രധാനാധ്യാപകർ എന്നിവർക്ക് യാത്രയയപ്പ് നൽകി. 23 പേർക്കാണ് യാത്രയയപ്പ് നൽകിയത്. തലശ്ശേരി ഡി.ഇ.ഒ എം.പി. അംബിക ഉദ്ഘാടനം ചെയ്തു. മട്ടന്നൂർ എ.ഇ.ഒ ബാബു അധ്യക്ഷത വഹിച്ചു. ചൊക്ലി എ.ഇ.ഒ സുധി, പാനൂർ എ.ഇ.ഒ ബൈജു കേളോത്ത്, തലശ്ശേരി സൗത്ത് എ.ഇ.ഒ സുജാത എന്നിവർ സംസാരിച്ചു. എച്ച്.എം ഫോറം കൺവീനർ സി.പി. സുധീന്ദ്രൻ സ്വാഗതവും പത്മനാഭൻ നടമ്മൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story