Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2020 7:42 PM GMT Updated On
date_range 5 July 2020 7:42 PM GMTk3 കെണ്ടയ്ൻമെൻറ് സോണുകളിൽ കർശന നിയന്ത്രണവുമായി റൂറൽ പൊലീസ്
text_fieldsbookmark_border
k3 കെണ്ടയ്ൻമൻെറ് സോണുകളിൽ കർശന നിയന്ത്രണവുമായി റൂറൽ പൊലീസ് കൊട്ടാരക്കര: കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലെ മുസ്ലിം സ്ട്രീറ്റ്, ചന്തമുക്ക്, പഴയതെരുവ്, കോളജ്, പുലമൺ ടൗൺ തുടങ്ങിയ അഞ്ച് വാർഡുകളും മേലില ഗ്രാമ പഞ്ചായത്തിലെ കിഴക്കേത്തെരുവ് വാർഡും കെണ്ടയ്ൻമൻെറ് സോണായി പ്രഖ്യാപിച്ചതിൻെറ അടിസ്ഥാനത്തിൽ നിയന്ത്രണം കർശനമാക്കി കൊല്ലം റൂറൽ പൊലീസ്. കൊട്ടാരക്കര ടൗണിലേക്ക് വരുന്ന റോഡുകളായ കോട്ടപ്പുറം നിസാ ഓഡിറ്റോറിയത്തിന് സമീപം, പുലമൺ ട്രാഫിക് ഐലൻഡ്, മുസ്ലിം സ്ട്രീറ്റ് പാലത്തിന് സമീപം, റെയിൽവേ സ്റ്റേഷൻ, ഓയൂർ റൂട്ടിൽ ഗാന്ധിമുക്ക് തുടങ്ങിയ സ്ഥലങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് വാഹനങ്ങൾ നിയന്ത്രിക്കും. അവശ്യവാഹനങ്ങൾ മാത്രമേ ടൗണിലേക്ക് കടത്തിവിടുകയുള്ളൂ. അവശ്യസാധനങ്ങൾ വാങ്ങുന്നതിനും ആശുപത്രിയിലും മെഡിക്കൽ സ്റ്റോറുകളിലും പോകുന്നതിനും തടസ്സമുണ്ടാകില്ല. കെണ്ടയ്ൻമൻെറ് സോണുകളിലേക്ക് പുറത്തുനിന്നും ആളുകൾ പ്രവേശിക്കാനോ അവിടെത്താമസിക്കുന്ന ആളുകൾ പുറത്തേക്ക് പോകാനോ അനുവദിക്കില്ല. വഴിയോരകച്ചവടം, ചായക്കടകൾ, ജ്യൂസ് സ്റ്റാളുകൾ എന്നിവയും അടച്ചിടണം. അവശ്യ ഭക്ഷ്യസാധനങ്ങൾ വിൽക്കുന്ന കടകൾ, റേഷൻ കടകൾ, ബേക്കറികൾ, സൂപ്പർ മാർക്കറ്റ്, മെഡിക്കൽ സ്റ്റോറുകൾ എന്നിവ രാവിലെ ഏഴ് മുതൽ വൈകീട്ട് അഞ്ചുവരെ മാത്രമേ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കൂ. നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് ജില്ല പൊലീസ് മേധാവി ഹരിശങ്കർ അറിയിച്ചു.
Next Story