ഇൻഡസ്ട്രിയൽ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണം
text_fieldsമല്ലപ്പള്ളി: വ്യവസായ വകുപ്പിന്റെ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലേക്കുള്ള റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ശക്തം.
റോഡ് കുണ്ടും കുഴിയും നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതായിട്ട് മാസങ്ങൾ കഴിഞ്ഞു. ഇതുവഴി കാൽനടപോലും ദുസ്സഹമാണ്. വർഷങ്ങൾക്ക് മുമ്പ് പ്രവർത്തനം തുടങ്ങിയ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ പത്തോളം വ്യവസായസ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. നിരവധി വാഹനങ്ങൾ എത്തുന്ന ഈ റോഡിലെ ടാറിങ് പൂർണമായും ഇളകിയ നിലയിലാണ്.
മെറ്റൽ ഇളകിക്കിടക്കുന്നത് അപകടങ്ങൾക്കും കാരണമാകുന്നു. മഴ പെയ്യുമ്പോൾ റോഡിൽ രൂപപ്പെട്ട വലിയ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നത് അപകട സാധ്യത വർധിപ്പിക്കുന്നു. അധികൃതരുടെ അനാസ്ഥയാണ് റോഡിന്റെ ദുരവസ്ഥക്ക് കാരണമെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.

