Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവ​ഴി​തെ​റ്റി കാ​ട്ടി​ൽ...

വ​ഴി​തെ​റ്റി കാ​ട്ടി​ൽ കു​ടു​ങ്ങി യു​വാ​ക്ക​ൾ; ര​ക്ഷ​ക​രാ​യി അ​ഗ്നി​ര​ക്ഷ സേ​ന

text_fields
bookmark_border
വ​ഴി​തെ​റ്റി കാ​ട്ടി​ൽ കു​ടു​ങ്ങി യു​വാ​ക്ക​ൾ; ര​ക്ഷ​ക​രാ​യി അ​ഗ്നി​ര​ക്ഷ സേ​ന
cancel
camera_alt

ര​ക്ഷ​പ്പെ​ട്ട യു​വാ​ക്ക​ൾ അ​ഗ്​​നി​ര​ക്ഷ സേ​നാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം

മൂ​ല​മ​റ്റം: വാ​ഗ​മ​ൺ റൂ​ട്ടി​ൽ പു​ള്ളി​ക്കാ​ന​ത്തി​ന് സ​മീ​പം എ​സ് വ​ള​വി​ൽ കാ​ട്ടി​ൽ കു​ടു​ങ്ങി​യ യു​വാ​ക്ക​ളെ മൂ​ല​മ​റ്റം അ​ഗ്നി​ര​ക്ഷ സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. മൂ​വാ​റ്റു​പു​ഴ ഈ​സ്റ്റ് മാ​റാ​ടി സ്വ​ദേ​ശി ത​കി​ടി​പ്പു​റ​ത്ത് ശ്യാം ​കു​ഞ്ഞു​മോ​ൻ (31), മൂ​വാ​റ്റു​പു​ഴ മൈ​ലാ​ടി​യി​ൽ നി​ഖി​ൽ ബി​നു (23) എ​ന്നി​വ​രാ​ണ് വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന്റെ ഭാ​ഗ​മാ​യി വൈ​കീ​ട്ടോ​ടെ വാ​ഗ​മ​ണ്ണി​ൽ എ​ത്തി​യ​ത്.

കാ​ഴ്ച​ക​ൾ ക​ണ്ട് റോ​ഡി​ൽ നി​ന്ന് കാ​ട്ടി​ലേ​ക്ക് ക​യ​റി കു​റ​ച്ചു ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും ഇ​രു​ട്ടും ക​ന​ത്ത കോ​ട​മ​ഞ്ഞും മൂ​ലം തി​രി​ച്ചു​പോ​രാ​നാ​കാ​തെ വ​ഴി​തെ​റ്റു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ പേ​ടി​ച്ചു​പോ​യ ഇ​വ​ർ സ​ഹാ​യ​ത്തി​നാ​യി മൂ​ല​മ​റ്റം അ​ഗ്നി​ര​ക്ഷ സേ​ന​യി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ സേ​നാം​ഗ​ങ്ങ​ൾ സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് കു​തി​ച്ചു. ഇ​വ​ർ ന​ൽ​കി​യ ഫോ​ൺ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ റേ​ഞ്ച് പ്ര​ശ്നം മൂ​ലം ഫോ​ണി​ൽ കി​ട്ടാ​ൻ പ്ര​യാ​സ​മാ​യി​രു​ന്നു. ഇ​ട​ക്ക് റെ​യി​ഞ്ച് വ​ന്ന​പ്പോ​ൾ ഗൂ​ഗി​ൾ ലൊ​ക്കേ​ഷ​ൻ അ​യ​ച്ചു കൊ​ടു​ത്തെ​ങ്കി​ലും അ​ടു​ത്തെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. പി​ന്നീ​ട് സേ​നാം​ഗ​ങ്ങ​ൾ ടോ​ർ​ച്ച് ഉ​പ​യോ​ഗി​ച്ച് വെ​ളി​ച്ചം തെ​ളി​യി​ച്ചും അ​തോ​ടൊ​പ്പം ത​ന്നെ ശ​ബ്ദ​മു​ണ്ടാ​ക്കി​യും ഏ​ക​ദേ​ശം മു​ക്കാ​ൽ മ​ണി​ക്കൂ​റോ​ളം പ്ര​യ​ത്നി​ച്ചാ​ണ്​ ഇ​വ​ർ​ക്ക് സ​മീ​പം എ​ത്തി​യ​ത്. ആ​കെ പേ​ടി​ച്ച​ര​ണ്ട അ​വ​സ്ഥ​യി​ലാ​യ ഇ​വ​ർ​ക്ക് അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ൾ എ​ത്തി​യ​തോ​ടെ​യാ​ണ് ആ​ശ്വാ​സ​മാ​യ​ത്.

വ​ഴി​തെ​റ്റി​യ ഇ​വ​ർ കു​റ​ച്ചു​കൂ​ടി മു​ന്നോ​ട്ടു പോ​യി​രു​ന്നെ​ങ്കി​ൽ അ​ഗാ​ധ​മാ​യ ഗ​ർ​ത്ത​ത്തി​ലേ​ക്ക് വീ​ണ് കൂ​ടു​ത​ൽ അ​പ​ക​ടം ഉ​ണ്ടാ​കു​മാ​യി​രു​ന്നു. ആ​കെ ക്ഷീ​ണി​ത​രാ​യ ഇ​വ​രെ കാ​ട്ടി​ൽ നി​ന്ന് റോ​ഡി​ലേ​ക്ക് എ​ത്തി​ച്ച ശേ​ഷം സേ​ന​യു​ടെ വാ​ഹ​ന​ത്തി​ൽ ഫ​യ​ർ സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​വ​ന്നു. മാ​ത്ര​മ​ല്ല ഇ​വ​രു​ടെ ബൈ​ക്ക് ഒ​രു സേ​നാം​ഗം ഓ​ടി​ച്ച് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു. മൂ​ല​മ​റ്റ​ത്ത് താ​മ​സി​ക്കു​ന്ന ഇ​വ​രു​ടെ ഒ​രു ബ​ന്ധു​വി​നെ അ​റി​യി​ച്ച് പി​ന്നീ​ട് കൂ​ടെ അ​യ​ക്കു​ക​യും ചെ​യ്തു. അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ളാ​യ സ​ന്ദീ​പ് കെ, ​ജി​ബി പി ​വ​ര​മ്പ​നാ​ട്ട്, ജെ​യിം​സ് തോ​മ​സ്, ഷി​ന്റോ ജോ​സ് എ​ന്നി​വ​രാ​യി​രു​ന്നു ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsForesttrappedrescueYouthsIdukki newsFirefighters
News Summary - Youths lost their way and got trapped in the forest; Firefighters came to their rescue
Next Story