Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകൗമാര കായികമേളക്ക്​...

കൗമാര കായികമേളക്ക്​ ഇന്ന്​ തുടക്കം

text_fields
bookmark_border
കൗമാര കായികമേളക്ക്​ ഇന്ന്​ തുടക്കം
cancel

തൊ​ടു​പു​ഴ: മ​ഴ ആ​ശ​ങ്ക​യി​ലും കൗ​മാ​ര കാ​യി​ക​മേ​ള​ക്ക്​ വ്യാ​ഴാ​ഴ്ച മു​ത​ല​ക്കോ​ടം ​സെ​ന്‍റ്​ ജോ​ർ​ജ്​ എ​ച്ച്.​എ​സ്.​എ​സി​ൽ തു​ട​ക്ക​മാ​കും. ഏ​ഴ്​ ഉ​പ​ജി​ല്ല​ക​ളി​ൽ​നി​ന്ന്​ 1500 കു​ട്ടി​ക​ളാ​ണ്​ മാ​റ്റു​ര​ക്കു​ന്ന​ത്. മൂ​ന്നു​ദി​വ​സം നീ​ളു​ന്ന 20ാമ​ത്​ റ​വ​ന്യൂ ജി​ല്ല കാ​യി​ക​മേ​ള ഉ​ദ്​​ഘാ​ട​നം വ്യാ​ഴാ​ഴ്ച രാ​വി​ലെ 9.30ന്​ ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ജി​ല്ല പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ന്‍റ്​ കെ.​ടി. ബി​നു നി​ർ​വ​ഹി​ക്കും. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സ​നീ​ഷ്​ ജോ​ർ​ജ്​ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

മ​ത്സ​ര​ത്തി​നെ​ത്തു​ന്ന കു​ട്ടി​ക​ൾ​ക്കും ഒ​പ്പ​മു​ള്ള അ​ധ്യാ​പ​ക​ർ​ക്കു​മു​ള്ള ഒ​രു​ക്കം പൂ​ർ​ത്തി​യാ​യ​താ​യി ഇ​ടു​ക്കി വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ ആ​ർ. വി​ജ​യ പ​റ​ഞ്ഞു. ഇ​വ​ർ​ക്കു​ള്ള താ​മ​സം, ഭ​ക്ഷ​ണ​മ​ട​ക്കം മേ​ള സ്ഥ​ല​ത്ത്​ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ര​ണ്ടു​ദി​വ​സ​മാ​യി ഉ​ച്ച​ക​ഴി​ഞ്ഞ്​ മ​ഴ​പെ​യ്യു​ന്ന​ത്​ മേ​ള​യു​ടെ നി​റം കെ​ടു​ത്തു​മോ എ​ന്ന ആ​ശ​ങ്ക​യു​ണ്ട്.

ഇ​ട​വേ​ള​യി​ല്ലാ​തെ കാ​യി​ക​മേ​ള; വി​ശ്ര​മ​മി​ല്ലാ​തെ കു​ട്ടി​ക​ൾ

അ​ൽ​പം​പോ​ലും ഇ​ട​വേ​ള​ക​ളി​ല്ലാ​തെ എ​ത്തി​യ മേ​ള​ക​ളി​ൽ പ​​ങ്കെ​ടു​ക്കാ​ൻ കു​ട്ടി​ക​ൾ പെ​ടു​ന്ന​ത്​ പെ​ടാ​പ്പാ​ട്. ഉ​പ​ജി​ല്ല കാ​യി​ക​മേ​ള​ക്ക്​ തൊ​ട്ടു​പി​ന്നാ​ലെ ജി​ല്ല സ്കൂ​ൾ കാ​യി​ക​മേ​ള​യും അ​തു തീ​രു​മ്പോ​ഴേ​ക്കും സം​സ്ഥാ​ന കാ​യി​ക​മേ​ള​യു​മാ​ണ്. ആ​വ​ശ്യ​ത്തി​ന് വി​ശ്ര​മ​വും പ​രി​ശീ​ല​ന​വും ല​ഭി​ക്കാ​തെ​യു​ള്ള, തു​ട​ർ​ച്ച​യാ​യ മ​ത്സ​ര​ങ്ങ​ൾ കു​ട്ടി​ക​ളു​ടെ പ്ര​ക​ട​ന​ത്തെ ബാ​ധി​ക്കു​മെ​ന്ന് കാ​യി​കാ​ധ്യാ​പ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

മു​ൻ മ​ത്സ​ര​ങ്ങ​ളി​ൽ ചെ​റി​യ പ​രി​​​ക്കോ മ​റ്റോ പ​റ്റി​യാ​ൽ ചി​കി​ത്സ​ക്കു​പോ​ലും സ​മ​യം കി​ട്ടു​ന്ന രീ​തി​യി​ല​ല്ല മ​ത്സ​ര​ങ്ങ​ളു​​ടെ ക്ര​മീ​ക​ര​ണം. ഉ​പ​ജി​ല്ല, ജി​ല്ല, സം​സ്ഥാ​ന കാ​യി​ക​മേ​ള​ക​ൾ എ​ല്ലാം തൊ​ട്ട​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​ണ്​ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഉ​പ​ജി​ല്ല കാ​യി​ക​മേ​ള​ക​ൾ പൂ​ർ​ത്തി​യാ​യ​തി​നു തൊ​ട്ടു​പി​ന്നാ​ലെ വ്യാ​ഴാ​ഴ്ച മു​ത​ൽ 14 വ​രെ​യാ​ണ് ജി​ല്ല കാ​യി​ക​മേ​ള. സം​സ്ഥാ​ന കാ​യി​ക​മേ​ള 16 മു​ത​ൽ 20 വ​രെ​യും. ജി​ല്ല കാ​യി​ക​മേ​ള​യി​ൽ​നി​ന്ന് സം​സ്ഥാ​ന ത​ല​ത്തി​ലേ​ക്ക്​ യോ​ഗ്യ​ത നേ​ടു​ന്ന കു​ട്ടി​ക​ൾ​ക്ക് വി​ശ്ര​മി​ക്കാ​ൻ പോ​ലും സ​മ​യം കി​ട്ടി​ല്ല.

ജി​ല്ല മ​ത്സ​ര​മാ​യ​തി​നാ​ൽ​ത്ത​ന്നെ ക​ടു​ത്ത മ​ത്സ​ര​മാ​ണ് നേ​രി​ടേ​ണ്ട​ത്. ഒ​രു കു​ട്ടി​ത​ന്നെ വി​വി​ധ​യി​ന​ങ്ങ​ളി​ൽ മ​ത്സ​രി​ക്കു​ന്ന സ്കൂ​ളു​ക​ളു​ണ്ട്. ഇ​തി​നി​ടെ, ഒ​മ്പ​ത്​ മു​ത​ൽ 13 വ​രെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ ന​ട​ക്കു​ന്ന​തും വി​ദ്യാ​ർ​ഥി​ക​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. കാ​യി​ക​മേ​ള​യി​ൽ മ​ത്സ​രി​ക്കേ​ണ്ട പ​ല കു​ട്ടി​ക​ളും പ​രീ​ക്ഷ​യെ​ഴു​തു​ന്നു​ണ്ട്. ഇ​വ​ർ​ക്ക്​ പ​രീ​ക്ഷ​ക്കും അ​തു​പോ​ലെ കാ​യി​ക​മേ​ള​ക്കും ഒ​രു​പോ​ലെ ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്താ​നാ​കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. പ​രീ​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് ജി​ല്ല കാ​യി​ക​മേ​ള​യി​ൽ സീ​നി​യ​ർ വി​ഭാ​ഗം മ​ത്സ​ര​ങ്ങ​ൾ 14നാ​ണ്. മ​ത്സ​ര​ങ്ങ​ളി​ൽ ചെ​റി​യ പ​രി​ക്കോ മ​റ്റോ ഉ​ണ്ടാ​യാ​ൽ, വി​ശ്ര​മ​മി​ല്ലാ​ത്ത​തി​നാ​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​വ​രു​മെ​ന്ന് കു​ട്ടി​ക​ൾ പ​റ​യു​ന്നു.

മതിയായ പരിശീലന സൗകര്യങ്ങളില്ലാതെ കായികതാരങ്ങള്‍

നെ​ടു​ങ്ക​ണ്ടം: മ​തി​യാ​യ പ​രി​ശീ​ല​ന സൗ​ക​ര്യം ഇ​ല്ലാ​ത്ത​താ​ണ് ഹൈ​റേ​ഞ്ചി​ലെ കാ​യി​ക​താ​ര​ങ്ങ​ള്‍ നേ​രി​ടു​ന്ന പ്ര​ധാ​ന വെ​ല്ലു​വി​ളി. അ​ന്യ ജി​ല്ല​ക​ളി​ലെ സ്‌​കൂ​ളു​ക​ളെ ആ​ശ്ര​യി​ച്ച് പ​രി​ശീ​ല​നം ന​ട​ത്തേ​ണ്ട അ​വ​സ്ഥ​യാ​ണ്​ കു​ട്ടി​ക​ൾ​ക്ക്. രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ലേ​ക്കു​യ​ര്‍ത്ത​പ്പെ​ട്ട ക​ല്ലാ​ര്‍ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ന് മ​തി​യാ​യ കാ​യി​ക സ്റ്റേ​ഡി​യ​മി​ല്ലാ​ത്ത​ത് കാ​യി​ക വി​ദ്യാ​ർ​ഥി​ക​ളെ വ​ല​ക്കു​ന്നു.

ഇ​ടു​ക്കി​യു​ടെ കാ​യി​ക കു​തി​പ്പി​ന് ചി​റ​കു​വി​രി​ക്കാ​ന്‍ ക​ല്ലാ​ര്‍ സ്‌​കൂ​ളി​ല്‍ സ്റ്റേ​ഡി​യം വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് വ​ര്‍ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. ജി​ല്ല​യി​ല്‍ ഏ​റ്റ​വും അ​ധി​കം വി​ദ്യാ​ർ​ഥി​ക​ള്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ല​യ​മാ​ണ് മു​ണ്ടി​യെ​രു​മ​യി​ലെ ക​ല്ലാ​ര്‍ ഗ​വ. സ്‌​കൂ​ള്‍. പാ​ഠ്യ, ക​ല, കാ​യി​ക രം​ഗ​ത്ത് മി​ക​ച്ച സ​ര്‍ക്കാ​ര്‍ വി​ദ്യാ​ല​യ​മാ​ണി​ത്. സ്‌​കൂ​ളി​ന്റെ ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തി​യെ​ങ്കി​ലും കാ​യി​ക പ​രി​ശീ​ല​ന​ത്തി​ന് മ​തി​യാ​യ സൗ​ക​ര്യം ഇ​ല്ലാ​ത്ത​ത് നി​രാ​ശ​ജ​ന​ക​മാ​ണ്. റ​വ​ന്യൂ ജി​ല്ല കാ​യി​ക​മേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ഇ​ക്കു​റി 30 കു​ട്ടി​ക​ള്‍ യോ​ഗ്യ​ത നേ​ടി​യി​ട്ടു​ണ്ട്. സ്‌​കൂ​ളി​ന് സ്വ​ന്ത​മാ​യി ആ​റ്​ ഏ​ക്ക​ര്‍ സ്ഥ​ല​മു​ണ്ടാ​യി​ട്ടും വെ​ള്ളം കെ​ട്ടി​നി​ല്‍ക്കു​ന്ന ചെ​റി​യ മൈ​താ​ന​മാ​ണു​ള്ള​ത്. വ​ര്‍ഷം​തോ​റും ല​ഷ​ങ്ങ​ളു​ടെ ഫ​ണ്ട് വ​രു​ന്നു​ണ്ടെ​ങ്കി​ലും മൈ​താ​നം നി​ര്‍മി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല.

ഇ​ത് സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ പ​ദ്ധ​തി സ്‌​കൂ​ള്‍ പി.​ടി.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ത​യാ​റാ​ക്കി എം.​എം. മ​ണി എം.​എ​ൽ.​എ മു​ഖേ​ന കാ​യി​ക​മ​ന്ത്രി​ക്ക് സ​മ​ര്‍പ്പി​ച്ചി​ട്ട് വ​ര്‍ഷ​ങ്ങ​ളാ​യി. ഇ​ന്ത്യ​ന്‍ കാ​യി​ക മേ​ഖ​ല​ക്ക്​ എ​ന്നും ക​രു​ത്തു​റ്റ താ​ര​ങ്ങ​ളെ സം​ഭാ​വ​ന ചെ​യ്തു​വ​രു​ന്ന വി​ദ്യാ​ല​യ​ത്തി​നാ​ണീ ദു​ര​വ​സ്ഥ. പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ച്ച് പ്ര​കൃ​തി​യോ​ട് മ​ല്ലി​ട്ട് ജീ​വി​ക്കു​ന്ന​തി​നാ​ല്‍ ജ​ന്മ​ന ക​രു​ത്തു​റ്റ കാ​യി​ക​ശേ​ഷി പ്ര​ക​ട​മാ​ക്കു​ന്ന ഒ​രു ജ​ന​ത​യാ​ണ് ഈ ​നാ​ടി​ന്റെ പ്ര​ത്യേ​ക​ത. ഇ​ടു​ക്കി വി​ശേ​ഷി​ച്ച് ഹൈ​റേ​ഞ്ച് രാ​ജ്യാ​ന്ത​ര നി​ല​വാ​ര​മു​ള്ള കാ​യി​ക​താ​ര​ങ്ങ​ളു​ടെ അ​ക്ഷ​യ​ഖ​നി​കൂ​ടി​യാ​ണ്. ഈ ​പ്ര​ത്യേ​ക​ത​ക​ൾ മ​ന​സ്സി​ലാ​ക്കി കൂ​ടു​ത​ൽ സൗ​ക​ര്യം ഉ​റ​പ്പു​വ​രു​ത്താ​ൻ അ​ധി​കൃ​ത​ർ രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്നാ​ണ്​ ആ​വ​ശ്യം.

ഇ​ന്ന​ത്തെ മ​ത്സ​ര​ങ്ങ​ൾ

  • 3000 മീ​റ്റ​ർ ഓ​ട്ടം (ജൂ​നി​യ​ർ ആ​ൺ, ജൂ​നി​യ​ർ പെ​ൺ)
  • ഷോ​ട്പു​ട്ട് (സ​ബ് ജൂ​നി​യ​ർ-​ജൂ​നി​യ​ർ ആ​ൺ, സ​ബ് ജൂ​നി​യ​ർ-​ജൂ​നി​യ​ർ പെ​ൺ)
  • ഡി​സ്ക​സ് ത്രോ (​സ​ബ് ജൂ​നി​യ​ർ-​ജൂ​നി​യ​ർ ആ​ൺ, സ​ബ് ജൂ​നി​യ​ർ-​ജൂ​നി​യ​ർ പെ​ൺ)
  • ജാ​വ​ലി​ൻ ത്രോ (​ജൂ​നി​യ​ർ ആ​ൺ, ജൂ​നി​യ​ർ പെ​ൺ)
  • ഹാ​മ​ർ ത്രോ (​ജൂ​നി​യ​ർ ആ​ൺ, ജൂ​നി​യ​ർ പെ​ൺ)
  • 100 മീ​റ്റ​ർ ഹീ​റ്റ്സ് (സ​ബ് ജൂ​നി​യ​ർ-​ജൂ​നി​യ​ർ ആ​ൺ, സ​ബ് ജൂ​നി​യ​ർ-​ജൂ​നി​യ​ർ പെ​ൺ)
  • 600 മീ​റ്റ​ർ ടൈം ​ട്ര​യ​ൽ (സ​ബ് ജൂ​നി​യ​ർ ആ​ൺ, സ​ബ് ജൂ​നി​യ​ർ പെ​ൺ)
  • 800 മീ​റ്റ​ർ ടൈം ​ട്ര​യ​ൽ (ജൂ​നി​യ​ർ ആ​ൺ, ജൂ​നി​യ​ർ പെ​ൺ)
  • ലോ​ങ് ജം​പ് (സ​ബ് ജൂ​നി​യ​ർ-​ജൂ​നി​യ​ർ ആ​ൺ, സ​ബ് ജൂ​നി​യ​ർ-​ജൂ​നി​യ​ർ പെ​ൺ)
  • ട്രി​പി​ൾ ജം​പ് (ജൂ​നി​യ​ർ ആ​ൺ, ജൂ​നി​യ​ർ പെ​ൺ)
  • ഹൈ​ജം​പ് (സ​ബ് ജൂ​നി​യ​ർ-​ജൂ​നി​യ​ർ ആ​ൺ, സ​ബ് ജൂ​നി​യ​ർ-​ജൂ​നി​യ​ർ പെ​ൺ)
  • 400 മീ​റ്റ​ർ ടൈം ​ട്ര​യ​ൽ (സ​ബ് ജൂ​നി​യ​ർ-​ജൂ​നി​യ​ർ ആ​ൺ, സ​ബ് ജൂ​നി​യ​ർ-​ജൂ​നി​യ​ർ പെ​ൺ)
  • 80 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സ് ടൈം ​ട്ര​യ​ൽ (സ​ബ് ജൂ​നി​യ​ർ ആ​ൺ, സ​ബ് ജൂ​നി​യ​ർ പെ​ൺ)
  • 100 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സ് ടൈം ​ട്ര​യ​ൽ (ജൂ​നി​യ​ർ പെ​ൺ)
  • 110 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സ് ടൈം ​ട്ര​യ​ൽ (ജൂ​നി​യ​ർ ആ​ൺ)
  • 4x400 മീ​റ്റ​ർ റി​ലേ (ജൂ​നി​യ​ർ ആ​ൺ, ജൂ​നി​യ​ർ പെ​ൺ)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Youth sports fair
News Summary - Youth sports fair starts today
Next Story