വാഹനപരിശോധനക്കിടെ കഞ്ചാവും എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ
text_fieldsമറയൂർ: ചിന്നാർ എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ ലഹരി വസ്തുക്കളുമായി യുവാക്കൾ പിടിയിൽ. തൃശൂർ തളി ദേശം സ്വദേശി അനസ് (23), ഇടുക്കി വെളിയാമറ്റം സ്വദേശി തോംസൺ സെബാസ്റ്റ്യൻ (23), ഇടുക്കി ഇലപള്ളി സ്വദേശികളായ ടോജൻ ദേവസ്യ (23), എം.എസ്. അനീഷ് (30) എന്നിവരാണ് പിടിയിലായത്.
ശനിയാഴ്ച മറയൂർ റേഞ്ച് ഇൻസ്പെക്ടർ പി.എം. സുമേഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്. 250ഗ്രാം കഞ്ചാവും 394 മില്ലിഗ്രാം എം.ഡി.എം.എയുമാണ് കണ്ടെത്തിയത്. ലഹരിവസ്തുക്കൾ കടത്താൻ ഉപയോഗിച്ച വാഹനം കസ്റ്റഡിയിലെടുത്തു. പ്രതികളെ ദേവികുളം കോടതിയിൽ ഹാജരാക്കി.വാഹനപരിശോധനക്കിടെ കഞ്ചാവും എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

