Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightവനിത ഹോം ഗാര്‍ഡ്‌സ്...

വനിത ഹോം ഗാര്‍ഡ്‌സ് റിക്രൂട്ട്‌മെൻറ്​: മാര്‍ച്ച് 15വരെ അപേക്ഷിക്കാം

text_fields
bookmark_border
വനിത ഹോം ഗാര്‍ഡ്‌സ് റിക്രൂട്ട്‌മെൻറ്​: മാര്‍ച്ച് 15വരെ അപേക്ഷിക്കാം
cancel

തൊ​ടു​പു​ഴ: ജി​ല്ല​യി​ല്‍ ഫ​യ​ര്‍ ആ​ന്‍ഡ് റ​സ്‌​ക്യൂ സ​ര്‍വി​സ​സ്/​പൊ​ലീ​സ് എ​ന്നീ വ​കു​പ്പു​ക​ളി​ല്‍ ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട ഹോം​ഗാ​ര്‍ഡ്‌​സ് വി​ഭാ​ഗ​ത്തി​ല്‍ ഭാ​വി​യി​ലു​ണ്ടാ​കു​ന്ന ഒ​ഴി​വു​ക​ളി​ലേ​ക്ക് യോ​ഗ്യ​രാ​യ വ​നി​ത ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ല്‍നി​ന്ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

ആ​ര്‍മി, നേ​വി, എ​യ​ര്‍ഫോ​ഴ്‌​സ്, പാ​രാ​മി​ലി​ട്ട​റി തു​ട​ങ്ങി​യ സൈ​നി​ക-​അ​ർ​ധ​സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്ന്​ പൊ​ലീ​സ്, ഫോ​റ​സ്​​റ്റ്, എ​ക്‌​സൈ​സ്, ജ​യി​ല്‍ തു​ട​ങ്ങി​യ സം​സ്ഥാ​ന സ​ർ​വി​സു​ക​ളി​ല്‍നി​ന്ന്​ വി​ര​മി​ച്ച സേ​നാം​ഗ​മാ​യി​രി​ക്ക​ണം. പ്രാ​യ​പ​രി​ധി 35-58, ദി​വ​സ​വേ​ത​നം 765 രൂ​പ (പ്ര​തി​മാ​സ പ​രി​ധി: 21420 രൂ​പ).

യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ കാ​യി​ക​ക്ഷ​മ​ത പ​രി​ശോ​ധ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​ക്കും. പ്രാ​യം​കു​റ​ഞ്ഞ ഉ​ദ്യോ​ഗാ​ര്‍ഥി​ക​ള്‍ക്ക് നി​യ​മ​ന​ത്തി​ല്‍ മു​ന്‍ഗ​ണ​ന ല​ഭി​ക്കും. മാ​ര്‍ച്ച് 15ന്​ ​വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ മു​മ്പ്​ ജി​ല്ല ഫ​യ​ര്‍ ഓ​ഫി​സി​ല്‍ അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്ക​ണം.

അ​പേ​ക്ഷ​യോ​ടൊ​പ്പം പാ​സ്‌​പോ​ര്‍ട്ട് സൈ​സ് ഫോ​ട്ടോ​ഗ്രാ​ഫ് ര​ണ്ടെ​ണ്ണം, ഡി​സ്ചാ​ര്‍ജ് സ​ര്‍ട്ടി​ഫി​ക്ക​റ്റി​െൻറ അ​ല്ലെ​ങ്കി​ല്‍ മു​ന്‍ സേ​വ​നം തെ​ളി​യി​ക്കു​ന്ന രേ​ഖ, വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത, പ്രാ​യം, മേ​ല്‍വി​ലാ​സം എ​ന്നി​വ സം​ബ​ന്ധി​ച്ച രേ​ഖ​ക​ളു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍പ്പു​ക​ളും ഉ​ള്‍പ്പെ​ടു​ത്ത​ണം. അ​പേ​ക്ഷ ഫോ​റ​ത്തി​െൻറ മാ​തൃ​ക ജി​ല്ല ഫ​യ​ര്‍ ഓ​ഫി​സ്, ആ​ലി​ന്‍ചു​വ​ട്, ചെ​റു​തോ​ണി ഇ​വി​ട​ങ്ങ​ളി​ല്‍നി​ന്ന്​ ല​ഭി​ക്കും. ഫോ​ൺ: 04862-296001, 9497920164.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Home Guardjob recruitment
Next Story