'പുസ്തകവണ്ടി' കാമ്പയിനുമായി പാമ്പനാർ ഹൈസ്കൂൾ
text_fieldsപുസ്തകവണ്ടിയുടെ ഫ്ലാഗ് ഓഫ് വാഴൂർ സോമൻ എം.എൽ.എ നിർവഹിക്കുന്നു
ഇടുക്കി: കുട്ടികളിൽ വായനശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതിയൊരുക്കി പാമ്പനാർ സർക്കാർ ഹൈസ്കൂൾ. സ്കൂളിൽ വായനശാല ആരംഭിക്കുന്നതിന്റെ ഭാഗമായി പുസ്തകങ്ങൾ സമാഹരിക്കാനാണ് പുസ്തകവണ്ടി കാമ്പയിൻ. ഉദ്ഘാടനം വാഴൂർ സോമൻ എം.എൽ.എ നിർവഹിച്ചു.
വായിച്ചുകഴിഞ്ഞതിന് ശേഷം വീട്ടിലും ഓഫിസുകളിലുമെല്ലാം വെറുതെ വെച്ചിരിക്കുന്ന നോവൽ, കവിത, നാടകം, ചെറുകഥ, ലഘുനോവൽ, ഇതിഹാസം തുടങ്ങി ഏത് വിധ പുസ്തകങ്ങളും പുസ്തകവണ്ടിയിൽ ഏൽപിച്ച് പുതിയ വിജ്ഞാന സമ്പന്നരായ തലമുറയെ വാർത്തെടുക്കാൻ ഏവരും മുന്നോട്ടു വരണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.
പാമ്പനാർ സ്കൂളിൽ പഠിക്കുന്ന കുട്ടികളിൽ അധികവും പട്ടികജാതി വിഭാഗത്തിലും മറ്റു പിന്നാക്ക സമുദായത്തിൽ ഉൾപ്പെട്ടവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന എസ്റ്റേറ്റ് തൊഴിലാളികളുടെ മക്കളുമാണ്. പ്രീ-പ്രൈമറി മുതൽ പത്തുവരെ ക്ലാസുകളിലായി മലയാളം, തമിഴ്, ഇംഗ്ലീഷ് വിഭാഗങ്ങളിലായി എഴുനൂറിലധികം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. ഇവിടുത്തെ കുട്ടികളുടെ ഉന്നമനത്തിനായി നിരവധി പ്രവർത്തനങ്ങളാണ് പി.ടി.എയുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ നടത്തി വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

