കാറ്റും മഴയും; ഇടവെട്ടിയിൽ വ്യാപക നാശം
text_fieldsതൊടുപുഴ: തിങ്കളാഴ്ച വൈകീട്ടുണ്ടായ ശക്തമായ കാറ്റിലും കനത്ത മഴയിലും ഇടവെട്ടി പഞ്ചായത്തിൽ വ്യാപക നാശം. മരം വീണ് വീട് തകർന്നു. പത്തിലധികം സ്ഥലത്താണ് മരങ്ങൾ വീണത്. ആറിടത്ത് വീണ മരങ്ങൾ അഗ്നിരക്ഷാസേന വെട്ടിമാറ്റി. പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു.
ഇടവെട്ടി പഞ്ചായത്തിൽ വാർഡ് ഒന്ന്, 13 വാർഡുകളിലാണ് കൂടുതൽ നഷ്ടം. ഇടവെട്ടി കനാൽ റോഡിലേക്ക് മരങ്ങൾ വീണ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. വനത്തിനുള്ളിലെ മരങ്ങൾ ഒഴികെ സ്വകാര്യ വ്യക്തികളുടെ മരങ്ങൾ റോഡിലേക്ക് വീണത് അഗ്നിരക്ഷാസേന മുറിച്ചുമാറ്റി. കൊട്ടാരത്തിൽ സരസ്വതി ഗോപാലകൃഷ്ണന്റെ വീടിന് മുകളിലേക്ക് അയൽവാസിയുടെ മരം വീണ് നാശനഷ്ടം ഉണ്ടായി.
തിങ്കളാഴ്ചയുണ്ടായ കാറ്റിൽ ആറു സ്ഥലങ്ങളിൽ സ്റ്റേഷൻ ഓഫിസർ ബിനു സെബാസ്റ്റ്യൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ എം.എൻ. വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന എത്തി മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. കാരിക്കോട് രണ്ട് വീടുകൾക്ക് മുകളിൽ മരം വീണ് ഭാഗിക കേടുപാട് സംഭവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

