Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightയാഥാർഥ്യമാകുമോ...

യാഥാർഥ്യമാകുമോ പെരുമറ്റം-ചള്ളാവയൽ ബൈപാസ്

text_fields
bookmark_border
യാഥാർഥ്യമാകുമോ പെരുമറ്റം-ചള്ളാവയൽ ബൈപാസ്
cancel
camera_alt

മു​ട്ടം ക​വ​ല

മു​ട്ടം: തൊ​ടു​പു​ഴ​യു​ടെ ഉ​പ​ന​ഗ​ര​മാ​യി വ​ള​രു​ന്ന മു​ട്ടം ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ വീ​ർ​പ്പു​മു​ട്ടു​മ്പോ​ഴും ബൈ​പാ​സ് മാ​ത്രം യാ​ഥാ​ർ​ഥ്യ​മാ​കു​ന്നി​ല്ല. പെ​രു​മ​റ്റം പാ​ലം മു​ത​ൽ ച​ള്ളാ​വ​യ​ൽ​വ​രെ സ്ഥ​ലം അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തി സ​ർ​വേ​ക്ക​ല്ലു​ക​ൾ സ്ഥാ​പി​ച്ചി​ട്ട് പ​തി​റ്റാ​ണ്ട് ഒ​ന്ന​ര ക​ഴി​ഞ്ഞു. ചി​ല ഉ​ട​മ​ക​ൾ സ്ഥ​ലം ഏ​റ്റെ​ടു​പ്പി​ന് എ​തി​ര് നി​ന്ന​തോ​ടെ​യാ​ണ് ബൈ​പാ​സ് യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നാ​കാ​തെ വ​ന്ന​ത്. എ​ന്നാ​ൽ, പി​ന്നീ​ട്​ ഇ​വ​ർ ഉ​ൾ​പ്പെ​ടെ അ​നു​കൂ​ല​മാ​യെ​ങ്കി​ലും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ അ​നു​കൂ​ല ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ല.

ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ദി​നം​പ്ര​തി സ​ഞ്ച​രി​ക്കു​ന്ന മു​ട്ടം ടൗ​ണി​ൽ വേ​ണ്ട​ത്ര വീ​തി​യി​ല്ലാ​ത്ത​തു​മൂ​ലം ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​ണ്. അ​ശാ​സ്​​ത്രീ​യ പാ​ർ​ക്കി​ങ് കൂ​ടി ആ​കു​ന്ന​തോ​ടെ വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ മു​ട്ടം ഗ​താ​ഗ​ത​ക്കു​രു​ക്ക് മൂ​ലം നി​ശ്ച​ല​മാ​കു​ന്ന അ​വ​സ്ഥ​യാ​ണ് ഉ​ള്ള​ത്. ബൈ​പാ​സ് വ​ന്നാ​ൽ ഈ​രാ​റ്റു​പേ​ട്ട, പാ​ലാ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യും വ​രു​ക​യും ചെ​യ്യു​ന്ന​വ​ർ​ക്ക് ടൗ​ണി​ൽ ക​യ​റാ​തെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​യി സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യും. പെ​രു​മ​റ്റം ഭാ​ഗ​ത്തു​നി​ന്ന്​ മു​ട്ടം ടൗ​ണി​ൽ ക​യ​റാ​തെ​ത​ന്നെ ഷ​ങ്ക​ര​പ്പ​ള്ളി ഭാ​ഗ​ത്ത് എ​ത്തു​ന്ന രീ​തി​യി​ൽ ബൈ​പാ​സ് നി​ർ​മി​ക്കാ​നും പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്​​തി​രു​ന്നു. എ​ന്നാ​ൽ, ഇ​വ​യൊ​ന്നും ന​ട​പ്പാ​യി​ല്ല. മൂ​ല​മ​റ്റം ഭാ​ഗ​ത്തു​നി​ന്നും ഈ​രാ​റ്റു​പേ​ട്ട, പാ​ലാ ഭാ​ഗ​ത്തു​നി​ന്നും മു​ട്ടം ടൗ​ണി​ലേ​ക്കെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ ഒ​രേ സ​മ​യം ഇ​രു​ദി​ശ​യി​ൽ​നി​ന്നാ​ണ് തൊ​ടു​പു​ഴ റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത്. തൊ​ടു​പു​ഴ​യി​ൽ​നി​ന്ന്​ ഈ​രാ​റ്റു​പേ​ട്ട, പാ​ലാ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളും മൂ​ല​മ​റ്റ​ത്തു​നി​ന്ന്​ തൊ​ടു​പു​ഴ​യി​ലേ​ക്ക്​ വ​രു​ന്ന വാ​ഹ​ന​ങ്ങ​ളും ടൗ​ണി​ൽ മു​ഖാ​മു​ഖം എ​ത്തു​ന്നു. പ​ല​പ്പോ​ഴും ത​ല​നാ​രി​ഴ​ക്കാ​ണ് അ​പ​ക​ടം ഒ​ഴി​വാ​കു​ന്ന​ത്. അ​തി​വേ​ഗ​ത്തി​ലാ​ണ് വാ​ഹ​ന​ങ്ങ​ൾ മു​ട്ടം ടൗ​ണി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്. ടൗ​ണി​ൽ ഡ്യൂ​ട്ടി​യി​ലു​ള്ള ഒ​ന്നോ ര​ണ്ടോ പൊ​ലീ​സു​കാ​ർ​ക്ക്​ വാ​ഹ​ന​ങ്ങ​ളു​ടെ അ​തി​വേ​ഗ​ത്തി​ലു​ള്ള ന​ഗ​ര പ്ര​വേ​ശ​നം നി​യ​ന്ത്രി​ക്കാ​ൻ സാ​ധി​ക്കി​ല്ല. വേ​ഗ നി​യ​ന്ത്ര​ണ സം​വി​ധാ​ന​മൊ​ന്നും മു​ട്ട​ത്തി​ല്ല. സ്കൂ​ൾ സ​മ​യ​ങ്ങ​ളി​ൽ​പോ​ലും വാ​ഹ​ന​ങ്ങ​ൾ അ​തി​വേ​ഗ​ത്തി​ലാ​ണ് എ​ത്തു​ന്ന​ത്.

വേ​ഗം നി​യ​ന്ത്രി​ക്കാ​ൻ സ്പീ​ഡ് ബ്രേ​ക്ക​റോ ഡി​വൈ​ഡ​റോ സ്ഥാ​പി​ച്ചാ​ൽ അ​പ​ക​ട​സാ​ധ്യ​ത ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യും. സ്കൂ​ൾ സ​മ​യ​ങ്ങ​ളി​ൽ ഏ​റെ ബു​ദ്ധി​മു​ട്ടി​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​ത്. ര​ണ്ട് മാ​സം മു​മ്പേ കാ​റി​ന​ടി​യി​ൽ​പെ​ട്ട ഒ​രു സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക്ക് ഗു​രു​ത​ര പ​രി​ക്ക് പ​റ്റി​യി​രു​ന്നു. 15 മീ​റ്റ​റോ​ളം കാ​റി​ന​ടി​യി​ൽ കു​ടു​ങ്ങി നി​ര​ങ്ങി നീ​ങ്ങി​യ വി​ദ്യാ​ർ​ഥി​യു​ടെ വാ​രി​യെ​ല്ലി​നാ​ണ് പ​രി​ക്കേ​റ്റ​ത്. മു​ട്ടം ജ​ങ്​​ഷ​ന്റെ പ്ര​ത്യേ​ക​ത അ​റി​യാ​തെ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​ഷ്ടി​ച്ചാ​ണ് അ​പ​ക​ട​ത്തി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ടു​ന്ന​ത്. ഇ​തി​നെ​ല്ലാം പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ ബൈ​പാ​സ് ഫ​യ​ലു​ക​ൾ പൊ​ടി​ത​ട്ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Perumattam-Challawayal Bypass
News Summary - Will Perumattam-Challawayal Bypass become a reality?
Next Story