Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാട്ടാന ആക്രമണം; ബൈക്ക് യാത്രികൻ തലനാരിഴക്ക് രക്ഷപ്പെട്ടു

text_fields
bookmark_border
കാട്ടാനകളെ കണ്ട് ബൈക്ക് തിരിക്കുന്നതിനിടയിൽ ഒരു പിടിയാന രാജിനെ ബൈക്ക് സഹിതം തട്ടി വീഴ്ത്തുകയായിരുന്നു
കാട്ടാന ആക്രമണം; ബൈക്ക് യാത്രികൻ തലനാരിഴക്ക് രക്ഷപ്പെട്ടു
cancel
camera_alt

elephant attack

അടിമാലി: ചിന്നക്കനാൽ സിംഗുകണ്ടത്തിന് സമീപം കാട്ടാന ആക്രമണത്തിൽ നിന്ന് ബൈക്ക് യാത്രികൻ തലനാരിഴക്ക് രക്ഷപെട്ടു. സൂര്യനെല്ലി ഷൺമുഖവിലാസം സ്വദേശി രാജിനെയാണ് (65) ഞായറാഴ്ച രാവിലെ സിംഗുകണ്ടം - വെലക്ക് റോഡിൽ നിലയുറപ്പിച്ച കാട്ടാന തുമ്പികൈ കൊണ്ട് തട്ടി വീഴ്‌ത്തിയത്. മൂന്ന് പിടിയാനകളാണ് റോഡിലുണ്ടായിരുന്നത്.

കാട്ടാനകളെ കണ്ട് ബൈക്ക് തിരിക്കുന്നതിനിടയിൽ ഒരു പിടിയാന രാജിനെ ബൈക്ക് സഹിതം തട്ടി വീഴ്ത്തുകയായിരുന്നു. രാജ് ഉച്ചത്തിൽ നിലവിളിച്ചതോടെ കാട്ടാനകൾ പിൻവാങ്ങി. വീഴ്ചയിൽ രാജിന്‍റെ കൈകൾക്ക് നിസാര പരിക്കേറ്റു. ആർ.ആർ.ടി സംഘം ഉടൻ ഇവിടെയെത്തി രാജിനെ മൂന്നാർ ഹൈറേഞ്ച് ആശുപത്രിയിൽ എത്തിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Wild elephant attack; Biker narrowly escapes
Next Story