Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വ​ന്യ​മൃ​ഗ ആ​ക്ര​മ​ണം; ഇ​ടു​ക്കി​യി​ൽ പ​ത്ത്​ വ​ർ​ഷ​ത്തി​നി​ടെ മ​രിച്ച​ത്​ 81 പേ​ർ

text_fields
bookmark_border
വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി 17 ആ​ന​ക​ളാ​ണ് ജ​ന​വാ​സ മേ​ഖ​ല​യി​ൽ ചു​റ്റി​ക്ക​റ​ങ്ങു​ന്ന​ത്
വ​ന്യ​മൃ​ഗ ആ​ക്ര​മ​ണം; ഇ​ടു​ക്കി​യി​ൽ പ​ത്ത്​ വ​ർ​ഷ​ത്തി​നി​ടെ മ​രിച്ച​ത്​ 81 പേ​ർ
cancel

​​​തൊ​ടു​പു​ഴ: ക​ഴി​ഞ്ഞ 10 വ​ര്‍ഷ​ത്തി​നി​ടെ ജി​ല്ല​യി​ല്‍ മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ര്‍ഷ​ത്തി​ല്‍ മ​ര​ണ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 81. ആ​ക്ര​മ​ണ​ത്തി​ൽ 486 പേ​ര്‍ക്ക് പ​രി​ക്കേ​റ്റു. മൂ​ന്നാ​ർ അ​ട​ക്ക​മു​ള്ള തോ​ട്ടം മേ​ഖ​ല​യി​ലാ​ണ്​ വ​ന്യ​മൃ​ഗ ശ​ല്യം ഏ​റ്റ​വും രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​ത്.

ജ​ന​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം ത​മ്പ​ടി​ക്കു​ന്ന​തു​മൂ​ലം തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്കു വീ​ടി​ന് പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ​സെ​വ​ൻ മ​ല എ​സ്റ്റേ​റ്റി​ലെ ഓ​ൾ​ഡ് മൂ​ന്നാ​ർ ഡി​വി​ഷ​ൻ, പെ​രി​യ​വ​ര എ​സ്റ്റേ​റ്റി​ലെ ആ​ന​മു​ടി ഡി​വി​ഷ​ൻ, പെ​രി​യ​വ​ര, അ​രു​വി​കാ​ട് എ​സ്റ്റേ​റ്റി​ലെ വെ​സ്റ്റ് ഡി​വി​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​രാ​ഴ്ച​യാ​യി കാ​ട്ടാ​ന​ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. ഓ​ൾ​ഡ് മൂ​ന്നാ​ർ ഡി​വി​ഷ​നി​ൽ വി​ഹ​രി​ക്കു​ന്ന ഒ​റ്റ ക്കൊ​മ്പ​ൻ എ​ന്ന ഒ​റ്റ​യാ​നാ​ണ് ജ​ന​വാ​സ മേ​ഖ​ല​യി​ൽ​നി​ന്നു പി​ന്മാ​റാ​തെ കൃ​ഷി ന​ശി​പ്പി​ച്ച് ചു​റ്റി​ത്തി​രി​യു​ന്ന​ത്. ആ​ന​മു​ടി ഡി​വി​ഷ​നി​ൽ കു​ട്ടി അ​ട​ക്കം അ​ഞ്ച്​ ആ​ന​ക​ളും ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​ന​ട​ക്കു​ന്നു​ണ്ട്. അ​രു​വി​കാ​ട് വെ​സ്റ്റ് ഡി​വി​ഷ​നി​ൽ കൊ​മ്പ​നും ഏ​ഴ്​ ആ​ന​ക​ളു​മാ​ണ് ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ​ത്. ​

മാ​ട്ടു​പ്പെ​ട്ടി, കു​ണ്ട​ള എ​ന്നി​വി​ട​ങ്ങ​ളി​ലെ ജ​ന​വാ​സ​മേ​ഖ​ല, വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​ട​യ​പ്പ എ​ന്ന കാ​ട്ടാ​ന​യു​ള്ള​ത്. പെ​രി​യ​വ​ര ഫാ​ക്ട​റി​ക്കു സ​മീ​പം, ചൊ​ക്ക​നാ​ട് രാ​ത്രി​കൂ​ടി​യ​ട​ക്കം മൂ​ന്ന്​ ആ​ന​ക​ളു​ടെ കൂ​ട്ടം വ്യാ​പ​ക​മാ​യി പ​ച്ച​ക്ക​റി​കൃ​ഷി​ക​ൾ ന​ശി​പ്പി​ക്കു​ക​യും വീ​ടു​ക​ൾ​ക്കു സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന ഒ​രു ജീ​പ്പ്, ഓ​ട്ടോ​റി​ക്ഷ എ​ന്നി​വ​ക്ക് കേ​ടു​പാ​ടു​ക​ൾ വ​രു​ത്തു​ക​യും ചെ​യ്തി​രു​ന്നു. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി 17 ആ​ന​ക​ളാ​ണ് രാ​ത്രി​യും പ​ക​ലു​മാ​യി ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന​ത്. കാ​ട്ടാ​ന​ക​ൾ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ​തു കാ​ര​ണം സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്ക​മു​ള്ള​വ​ർ​ക്ക് എ​സ്റ്റേ​റ്റ് റോ​ഡു​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Wild animal attacks; 81 people died in Idukki in the last ten years
Next Story