Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നമ്മൾ 8,73,132 വോട്ടർമാർ; ഇടുക്കി ജില്ലയിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

text_fields
bookmark_border
നമ്മൾ 8,73,132 വോട്ടർമാർ; ഇടുക്കി ജില്ലയിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
cancel

തൊടുപുഴ: പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി ജില്ലയിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു.കലക്ടര്‍ ഷീബ ജോര്‍ജ് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധിയായ സി.പി.ഐ ജില്ല സെക്രട്ടറി കെ. സലീംകുമാറിന് ഇടുക്കി മണ്ഡലത്തിലെ വോട്ടര്‍പട്ടിക കൈമാറി പ്രകാശനം ചെയ്തു.

2023 ജനുവരി ഒന്ന് അടിസ്ഥാനമാക്കിയുള്ള പട്ടികയിൽ ആകെ 8,73,132 വോട്ടര്‍മാരാണ് ഇടംപിടിച്ചത്. കഴിഞ്ഞ നവംബര്‍ ഒമ്പതിന് പ്രസിദ്ധീകരിച്ച കരട് പട്ടികയില്‍ 8,84,941 പേരായിരുന്നു.

മരിച്ചവരും (9738) താമസംമാറിയവരും (8487) ഉള്‍പ്പെടെ 18,225 പേരെ അന്തിമ പട്ടികയില്‍നിന്ന് ഒഴിവാക്കി. www.ceo.kerala.gov.in എന്ന വെബ്സൈറ്റിൽ പട്ടിക ലഭ്യമാണ്.18 വയസ്സുള്ള 3680 വോട്ടര്‍മാർ പുതുതായി പട്ടികയിലുണ്ട്.

പട്ടിക ഒറ്റനോട്ടത്തിൽ

ആകെ വോട്ടര്‍മാര്‍ - 8,73,132

സ്ത്രീകൾ - 4,42,430

പുരുഷന്മാര്‍ - 4,30,696

ട്രാന്‍ജെന്‍ഡര്‍- ആറ്

കൂടുതല്‍ വോട്ടര്‍മാരുള്ള താലൂക്ക് - തൊടുപുഴ (1,86,032)

കുറവ് വോട്ടര്‍മാർ- ഉടുമ്പന്‍ചോല (1,66,903)

കൂടുതല്‍ സ്ത്രീ വോട്ടര്‍മാരുള്ള താലൂക്ക് -തൊടുപുഴ (93,796)

കൂടുതല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാർ-തൊടുപുഴ (മൂന്ന്)

പ്രവാസി വോട്ടര്‍മാര്‍ - 319

പ്രവാസി വോട്ടര്‍മാര്‍ കൂടുതലുള്ള താലൂക്ക് - തൊടുപുഴ (181)

80 വയസ്സിന് മുകളിലുള്ളവര്‍ - 20,157

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - We are 8,73,132 voters; Idukki district final voter list published
Next Story