Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാ​ഹ​ന​ങ്ങ​ൾ ക​ട്ട​പ്പു​റ​ത്ത്; വ​ല​ഞ്ഞ്​ അ​ടി​മാ​ലി പൊ​ലീ​സ്

text_fields
bookmark_border
വാ​ഹ​ന​ങ്ങ​ൾ ക​ട്ട​പ്പു​റ​ത്ത്; വ​ല​ഞ്ഞ്​ അ​ടി​മാ​ലി പൊ​ലീ​സ്
cancel

അടിമാലി: അടിമാലി പൊലീസ് സ്‌റ്റേഷനിലെ വാഹനങ്ങൾ കട്ടപ്പുറത്തായത് ദൈനംദിന ക്രമസമാധാനപാലനത്തെ പ്രതികൂലമായി ബാധിക്കുന്നു. സ്‌റ്റേഷനിൽ രണ്ട് ജീപ്പുകളാണ് ഉണ്ടായിരുന്നത്. കൂടാതെ സർക്കിൾ സ്‌റ്റേഷൻ, ട്രാഫിക് സ്‌റ്റേഷൻ എന്നിവിടങ്ങളിൽ ഒന്നു വീതവും വാഹനങ്ങളും.

ഇതിൽ സ്‌റ്റേഷനിലെ രണ്ട് വാഹനങ്ങളും തകരാറിലായതിനെ തുടർന്ന് കട്ടപ്പുറത്താകുകയായിരുന്നു. രണ്ട് വാഹനങ്ങളിൽ ഒന്ന് മാസങ്ങൾക്കു മുമ്പ് തകരാറിലായി, ശേഷിക്കുന്ന വാഹനം ഒരാഴ്ച മുമ്പും. ജില്ലയിൽ ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങളും പരാതികളും ലഭിക്കുന്ന സ്‌റ്റേഷനുകളിൽ മൂന്നാം സ്ഥാനമാണ് അടിമാലിക്കുള്ളത്. തൊടുപുഴ, കട്ടപ്പന സ്‌റ്റേഷനുകളാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്.

കുട്ടമ്പുഴ, വെള്ളത്തൂവൽ, മൂന്നാർ, കരിമണൽ സ്‌റ്റേഷനുകളാണ് അടിമാലിയുടെ അതിർത്തി പങ്കിടുന്നത്. ഒരു വർഷം ശരാശരി 1,500ഓളം കേസുകളാണ് അടിമാലിയിൽ രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്.

നേര്യമംഗലം മുതൽ കല്ലാർ വരെയുള്ള 45 കി.മീ. ദൂരം അടിമാലി സ്‌റ്റേഷന്റെ പരിധിയിലാണ് വരുന്നത്. വി.ഐ.പി ഡ്യൂട്ടികൾ കൂടുതലുള്ള സ്‌റ്റേഷൻകൂടിയാണ് അടിമാലി. കുറ്റകൃത്യങ്ങളുടെ എണ്ണവും അടിമാലിയിൽ കൂടുതലാണ്. സ്റ്റേഷനിലെ വാഹനങ്ങൾ കട്ടപ്പുറത്തായതോടെ പൊലീസ് ഉദ്യോഗസ്ഥർ ദൈനംദിന ജോലികൾ തടസ്സപ്പെടാതിരിക്കാൻ എന്തു ചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടിലാണ്.

അടിയന്തര പ്രാധാന്യമുള്ള കേസുകളുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥരുടെ സ്വകാര്യ വാഹനങ്ങളും ട്രാഫിക് പൊലീസിന്റെ വാഹനവുമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഇത്തരം സാഹചര്യത്തിൽ ജില്ല പൊലീസ് മേധാവി ഇടപെട്ട് അടിമാലി പൊലീസ് സ്‌റ്റേഷന് വാഹനങ്ങൾ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vehicles are parked outside; Police arrest and detain
Next Story