വടക്കനാർ പാലം വീതി കൂട്ടണം
text_fieldsവെള്ളിയാമറ്റം വടക്കനാറിലെ വീതികുറഞ്ഞ പാലം
വെള്ളിയാമറ്റം: വടക്കനാർ കടക്കാന്‍ 1978ല്‍ നിർമിച്ച പാലം വീതികൂട്ടി പുനര്‍നിര്‍മിക്കണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതര്‍ പരിഗണിക്കുന്നില്ലെന്ന പരാതിയുമായി വെള്ളിയാമറ്റം നിവാസികള്‍. 44 വര്‍ഷം മുമ്പാണ് കറുകപ്പള്ളിയെയും വെള്ളിയാമറ്റത്തെയും ബന്ധിപ്പിച്ച് പാലം പണിയുന്നത്.
എന്നാല്‍, ഇപ്പോള്‍ ഇതുവഴി കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണത്തില്‍ നൂറുമടങ്ങ് വര്‍ധനയുണ്ട്. ഇരുകരയിലുമെത്തുന്ന വാഹനങ്ങള്‍ കാത്തുകിടന്ന് ഓരോന്നായി വേണം പാലം കടക്കാന്‍. മഴക്കാലമായാല്‍ പാലത്തിന് മുകളില്‍ മീറ്ററുകൾ ഉയരത്തിൽ വെള്ളംകയറും. പിന്നെ വെള്ളമിറങ്ങുന്നതും കാത്തുകിടക്കണം.
വീതികൂട്ടിയും ഉയര്‍ത്തിയും പാലം പണിയുകയും ഇരുകരയും മണ്ണിട്ടുപൊക്കി ഉയരം കൂട്ടുകയും ചെയ്താലേ പ്രശ്നം പരിഹരിക്കാന്‍ കഴിയുകയുള്ളൂ. ഫണ്ട് കണ്ടെത്താനും പാലം പണിയാനും ജനപ്രതിനിധികള്‍ താല്പര്യം കാണിക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

