Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right...

മു​ന്ന​റി​യി​പ്പി​ല്ലാ​തെ അ​റ്റ​കു​റ്റ​പ്പ​ണി; കു​ടി​വെ​ള്ളം കി​ട്ടാ​തെ ദു​രി​ത​ത്തി​ലാ​യി നാ​ട്ടു​കാ​ർ

text_fields
bookmark_border
മു​ന്ന​റി​യി​പ്പി​ല്ലാ​തെ അ​റ്റ​കു​റ്റ​പ്പ​ണി; കു​ടി​വെ​ള്ളം കി​ട്ടാ​തെ   ദു​രി​ത​ത്തി​ലാ​യി നാ​ട്ടു​കാ​ർ
cancel

തൊടുപുഴ: മുന്നറിയിപ്പില്ലാതെ അറ്റകുറ്റപ്പണിക്കിറങ്ങിയ വാട്ടർ അതോറിറ്റിയുടെ നടപടിയിൽ ദുരിതത്തിലായി നാട്ടുകാർ. നഗരത്തിലെ വെങ്ങല്ലൂർ-കുമാരമംഗലം റോഡിന്റെ ഇടത് വശത്ത് താമസിക്കുന്ന നിരവധി കുടുംബങ്ങളാണ് ഒരാഴ്ചയിലേറെയായി കുടിവെള്ളമില്ലാതെ വലയുന്നത്. പൊട്ടിയ പൈപ്പുകൾ മാറ്റിയിടാനായി മുന്നറിയിപ്പില്ലാതെ ജലസേചന വകുപ്പ് ഇവിടെ അറ്റകുറ്റപ്പണി തുടങ്ങിയതാണ് ഇവർക്ക് വിനയായത്. എന്നാൽ പണി എന്ന് തീരുമെന്നോ ഇവർക്ക് എന്ന് വെള്ളം ലഭിക്കുമോ വ്യക്തമാക്കാൻ അധികൃതർ തയാറാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.

വെങ്ങല്ലൂർ പ്ലാവിൻചുവട് റോഡിലും ടാഗോർ റോഡിലുമുള്ള കുടുംബങ്ങളാണ് വെള്ളമില്ലാതെ പ്രതിസന്ധിയിലായത്. ഇവിടെ കിണറുകളിലും വെള്ളം ഇല്ലാത്ത സാഹചര്യമാണ്.

മുത്താരംകുന്ന് വരെയാണ് നിലവിൽ പൈപ്പ് മാറ്റിയിടൽ പ്രവൃത്തികൾ തീരുമാനിച്ചിരിക്കുന്നതെങ്കിലും ഇത് പ്ലാവിൻചുവട് വരെ എത്തിനിൽക്കുകയാണ്. അവേശഷിക്കുന്ന പ്രവൃത്തികൾ തീർക്കാൻ ഇനി രണ്ടാഴ്ച കൂടിയെങ്കിലും വേണമെന്നാണ് വിലയിരുത്തൽ. എന്നാൽ ഇത്രയും ദിവസം കുടിവെള്ളം കിട്ടാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്നാണ് ഇവർ പറയുന്നത്. ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞെങ്കിലും കൈയൊഴിയുകയാണെന്ന് പ്രദേശവാസിയായ ചന്ദ്രബാബു പറയുന്നു.

10 ദി​വ​സ​ത്തേ​ക്ക് കു​ടി​വെ​ള്ളം മു​ട​ങ്ങും

തൊ​ടു​പു​ഴ: അ​മൃ​ത് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കാ​ല​ഹ​ര​ണ​പ്പെ​ട്ട 150 എം.​എം ആ​സ്ബ​സ്റ്റോ​സ് പൈ​പ്പ് മാ​റ്റി പി.​വി.​സി പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ൽ അ​ടു​ത്ത 10 ദി​വ​സ​ത്തേ​ക്ക് വെ​ങ്ങ​ല്ലൂ​ർ സി​ഗ്ന​ൽ ക​വ​ല മു​ത​ൽ മു​ത്താ​രം​കു​ന്ന് വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ടി​വെ​ള്ള വി​ത​ര​ണം ത​ട​സ്സ​പ്പെ​ടു​മെ​ന്ന്​ തൊ​ടു​പു​ഴ സെ​ക്ഷ​ൻ-​വ​ൺ അ​സി. എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drinking watervillagers
News Summary - Unannounced demolition; villagers in distress due to lack of drinking water
Next Story