സ്കൂട്ടർ താഴ്ചയിലേക്ക് പതിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക്
text_fieldsഅപകടത്തിൽപെട്ട സ്കൂട്ടർ താഴേക്ക് പതിച്ച നിലയിൽ
കട്ടപ്പന: ആറ് മാസം മുമ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ ഭാഗത്തു നിന്ന് സ്കൂട്ടർ താഴ്ചയിലേക്ക് പതിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക്. കട്ടപ്പന -പള്ളിക്കവല -സ്കൂൾകവല റോഡിലെ പമ്പുഹൗസിനുസമീപം ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെയാണ് അപകടം.
കഴിഞ്ഞ ജൂൺ 25നാണ് മന്ത്രി റോഷി അഗസ്റ്റിൻ ഈ റോഡ് ഉദ്ഘാടനം ചെയ്തത്. 1.20 കോടി മുടക്കി ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ടാറിങ് നടത്തിയ റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ സ്ഥലത്താണ് അപകടം. പള്ളിക്കവല ഭാഗത്തുനിന്ന് വരുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച സ്കൂട്ടർ റോഡിൽ നിന്ന് എട്ട് അടിയോളം താഴ്ചയിലേക്ക് പതിച്ചു. പാറക്കല്ലുകൾക്ക് മുകളിലേക്ക് വാഹനം മറിഞ്ഞെങ്കിലും കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇരുവരും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
റോഡ് നവീകരണം ആരംഭിക്കുംമുമ്പ് സ്കൂൾകവലയിലെ പമ്പുഹൗസിനു സമീപത്തെ സംരക്ഷണഭിത്തിയുടെ കല്ലുകൾ ഇളകിയ നിലയിലായിരുന്നു. പിന്നീട് മഴയിൽ സംരക്ഷണഭിത്തി ഇടിഞ്ഞു. ആറ് മാസം കഴിഞ്ഞിട്ടും പുനർനിർമിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

