Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രണ്ട്​ യുവാക്കൾക്ക്​ നാടൻ ​തോക്കിൽ നിന്ന്​ വെടിയേറ്റു; നായാട്ടിനിടെ അബദ്ധം പറ്റിയതാണെന്ന്​ സംശയം

text_fields
bookmark_border
രണ്ട്​ യുവാക്കൾക്ക്​ നാടൻ ​തോക്കിൽ നിന്ന്​ വെടിയേറ്റു; നായാട്ടിനിടെ അബദ്ധം പറ്റിയതാണെന്ന്​ സംശയം
cancel

തൊടുപുഴ: ഉടുമ്പന്നൂർ മലയിഞ്ചിയിൽ രണ്ട്​ യുവാക്കൾക്ക്​ വെടിയേറ്റു. വെണ്ണിയാനി സ്വദേശികളായ മനോജ് (30), മുകേഷ് (32 )എന്നിവർക്കാണ് വെടിയേറ്റത്. ഇവരെ പരിക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപ​ത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്​ച പുലർച്ചെ നാല്​ മണിയോടെയാണ്​ സംഭവം. നായാട്ടിനിടെ ​കാൽവഴുതി വീണപ്പോൾ കൈയ്യിലിരുന്ന നാടൻ തോക്കിൽ നിന്ന്​ അബദ്ധത്തിൽ വെടിയേറ്റതാണെന്ന് സംശയിക്കുന്നു.

മീൻ പിടിക്കാൻ പോയതാണെന്നാണ് വെടിയേറ്റവർ പറഞ്ഞത്. ഇവർ ഒരേ സംഘത്തിലുള്ളവരാണെന്ന്​ പൊലീസ്​ പറഞ്ഞു. കരിമണ്ണൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വെടിയേറ്റ യുവാക്കൾ ആശുപത്രിയിൽ


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two young men were shot
Next Story