കുളമാവിൽ കടയും വീടും തകർന്നു; രണ്ടുപേർക്ക് പരിക്ക്
text_fieldsകാറ്റിലും മഴയിലും തകർന്ന സാബുവിെൻറ വീടും കടയും
തൊടുപുഴ: കനത്ത കാറ്റിലും മഴയിലും കടയും വീടും തകർന്നു. തൊടുപുഴ-പുളിയന്മല സംസ്ഥാന പാതക്കരികിൽ താമസിക്കുന്ന കുഞ്ഞിയിൽതറയിൽ സാബുവിെൻറ വീടും ഇതിനോട് ചേർന്ന പലചരക്ക് കടയുമാണ് തകർന്നുവീണത്.
സംഭവം നടക്കുേമ്പാൾ സാബുവും മകൻ പ്രണവും കടയിലായിരുന്നു. വീടിനകത്തുണ്ടായിരുന്ന സാബുവിെൻറ ഭാര്യ സുനിതക്കും മകൾ പ്രവീണക്കും പരിക്കേറ്റു. ഇവരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കടയിൽ ആയിരുന്ന സാബുവും മകനും വലിയ ശബ്ദം കേട്ട് പുറത്തിറങ്ങുകയായിരുന്നു. ഇതു മൂലം ഇവർക്ക് പരിക്കേറ്റില്ല. വീട്ടുപകരണങ്ങളും കടയിലെ സാധനങ്ങളും പൂർണമായി നശിച്ചു. വീട്ടിലെ പാത്രങ്ങൾ, കട്ടിലുകൾ, മേശ, അലമാര തുണികൾ പൂർണമായി നശിച്ചു. മഴയിൽ കടയിലെ സാധനങ്ങളും നശിച്ചിട്ടുണ്ട്. കുളമാവ് പൊലീസ് സ്ഥലെത്തത്തി നടപടി സ്വീകരിച്ചു. സമീപത്തെ കച്ചവടക്കാരും അയൽവാസികളും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

