Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രണ്ടരക്കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
text_fieldsbookmark_border
ഷാജഹാൻ,ലാൽറ്റു കായൽ
കട്ടപ്പന: വിൽപനക്ക് സൂക്ഷിച്ച രണ്ടരക്കിലോ കഞ്ചാവുമായി മത്സ്യവ്യാപാരി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ. കട്ടപ്പന മാർക്കറ്റിലെ മത്സ്യ വ്യാപാരിയായ കട്ടപ്പന കല്ലുകുന്ന് ബ്ലാംഹുംപുരയിടത്തിൽ ഷാജിയെന്ന ഷാജഹാൻ (41), പശ്ചിമബംഗാൾ സ്വദേശി ലാൽറ്റു കായൽ (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രി 1ഓടെ കട്ടപ്പന ചേന്നാട്ട്മറ്റം ജങ്ഷന് സമീപമാണ് ഇരുവരെയും കട്ടപ്പന എസ്.എച്ച്.ഒ വിശാൽ ജോൺസണും സംഘവും പിടികൂടിയത്. മുമ്പ് ഷാജഹാന്റെ ഗോഡൗണിൽനിന്ന് നഗരസഭ ആരോഗ്യ വിഭാഗം നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Next Story

