കാറപകടത്തിൽ രണ്ടുപേർക്ക് പരിക്ക്
text_fieldsനെടുങ്കണ്ടത്ത് ഇടിയുടെ ആഘാതത്തിൽ മുൻവശം പൂർണമായി തകർന്ന കാറും മറിഞ്ഞ ജീപ്പും
നെടുങ്കണ്ടം: നിയന്ത്രണംവിട്ട കാർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബസിലും ജീപ്പിലും ഇടിച്ച് രണ്ടുപേർക്ക് പരിക്ക്. കാർ യാത്രികരും പണിക്കൻകുടി സ്വദേശികളുമായ അലൻ (28) ജയൻ (29) എന്നിവരെ പരിക്കുകളോടെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുമളി-മൂന്നാർ സംസ്ഥാന പാതയിൽ പടിഞ്ഞാറേ കവലയിൽ തിങ്കളാഴ്ച രാവിലെയാണ് അപകടം. അമിത വേഗത്തിലെത്തിയ കാർ ബസിന്‍റെ ടയറിലും തുടർന്ന് സമീപത്ത് പാർക്ക് ചെയ്ത ജീപ്പിലും ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ജീപ്പ് അഞ്ച് അടിയിലധികം മേൽപ്പോട്ടുയർന്ന് സമീപത്തെ കടയുടെ ഭിത്തിയിലിടിച്ച് മറിയുകയായിരുന്നു. സരിഗമ ശ്രീധരന്‍റെ ഉടമസ്ഥതയിലുള്ളതാണ് ജീപ്പ്. കാറിന്‍റെ മുൻവശം പൂർണമായും തകർന്നു. ജീപ്പിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

