Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightര​ണ്ട​ര കി​ലോ...

ര​ണ്ട​ര കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
ര​ണ്ട​ര കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ
cancel
camera_alt

സി​ന്ദു കെ. ​ജോ​സ​ഫ്,

സൂ​ഫി​യാ​ൻ

കാഞ്ഞാർ: വിൽപനക്കായി സൂക്ഷിച്ചിരുന്ന രണ്ടര കിലോ കഞ്ചാവുമായി രണ്ടുപേർ പിടികൂടി. കാഞ്ഞാർ കൈപ്പ കദളിക്കാട്ട് സിന്ദു കെ. ജോസഫ് (49), മലപ്പുറം മങ്കട പാലക്കത്തടം വെട്ടിക്കുന്നേൽ സൂഫിയാൻ (51) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

ഇവർ താമസിച്ചിരുന്ന വീട്ടിൽനിന്നാണ് കഞ്ചാവ് പിടികൂടിയത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നു നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ലഭിച്ചത്. കട്ടിലിനടിയിൽ മൂന്ന് പ്ലാസ്റ്റിക് കുപ്പികളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്ത്. സൂഫിയാൻ മലപ്പുറം മങ്കട പൊലീസ് സ്റ്റേഷനിൽ അബ്കാരി കേസുകളിലേയും കാഞ്ഞാർ പൊലീസ് സ്റ്റേഷനിൽ മോഷണക്കേസിലെയും പ്രതിയാണ്.

പ്രതികളെ കോടതിയിൽ ഹാജരാക്കി. കാഞ്ഞാർ പൊലീസ് ഇൻസ്‌പെക്ടർ കെ.എസ്. ശ്യാം കുമാർ, എസ്‌.ഐ കെ.ഇ. നജീബ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ സി.കെ മുജീബ്, സിവിൽ പൊലീസ് ഓഫിസർ വി.ആർ. ദീപ, പി.എം. റനീഫ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തി പ്രതികളെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsganjaarrested
News Summary - Two arrested with 2.5 kg of ganja
Next Story