ത്രിവേണി സംഗമം; പുതിയ പാലം വന്നാലും തൂക്കുപാലം വേണമെന്ന് നാട്ടുകാർ
text_fieldsത്രിവേണി സംഗമത്തിലെ തൂക്കുപാലം
മൂലമറ്റം: ത്രിവേണി സംഗമത്തിൽ പുതിയ കോൺക്രീറ്റ് പാലം പണിതാലും തൂക്കുപാലം നിലനിർത്തണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത്. പ്രളയത്തെ പോലും അതിജീവിച്ച തൂക്കുപാലത്തിൽ കയറാനും അത് ആസ്വദിക്കാനും അനവധി ആളുകൾ ഇവിടെ എത്തുന്നുണ്ട്.
ഈ പാലത്തിന് ടൂറിസം സാധ്യതകളും അനവധിയാണ്. പാലത്തിൽ നിന്നും ഫോട്ടോ എടുക്കാനും സിനിമ, ആൽബം, ഷോർട് ഫിലിം എന്നിവ ചിത്രീകരിക്കാനും നിരവധി ആളുകൾ പാലത്തിലേക്ക് എത്തുന്നുണ്ട്. മൂലമറ്റത്തിന്റെ ഹൃദയഭാഗത്തുകൂടിയാണ് കനാൽ ഒഴുകുന്നത് . ഇത് ത്രിവേണി സംഗമത്തിലെത്തും. കനാലിന്റെയും രണ്ടു ആറുകളുടെയും സംഗമസ്ഥാനമായ ഇവിടം എന്നും ജല സമൃദ്ധമാണ്.
പുതിയ കോൺക്രീറ്റ് പാലം പണിയുന്നതോടെ തൂക്കുപാലം അപ്രത്യക്ഷമാകും. ഇത് ത്രിവേണി സംഗമത്തിലെത്തുന്നവരുടെ എണ്ണം കുറയ്ക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. അടുത്തയിടെ ഒട്ടേറെ അപകടങ്ങളുണ്ടായതിനാൽ ആളുകൾ വെള്ളത്തിൽ ഇറങ്ങുന്നില്ല. ത്രിവേണി സംഗമത്തിന്റെ കാഴ്ച മറയാത്ത രീതിയിൽ തൂക്കുപാലം മാറ്റി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

