നെടുങ്കണ്ടത്ത് വാഹനത്തിരക്ക്; കടുത്ത നടപടിയുമായി പൊലീസ്
text_fieldsനെടുങ്കണ്ടം: കണ്ടെയ്ന്‍മെൻറ് സോണും പിന്നാലെ ലോക്ഡൗണുമുള്ള നെടുങ്കണ്ടത്ത് വാഹനത്തിരക്കേറിയതോടെ കടുത്ത നടപടിയുമായി പൊലീസ്. പരിശോധന വാഹനങ്ങളുടെയും പൊലീസിെൻറയും എണ്ണം വർധിപ്പിച്ചു.
നിലവിലുള്ള പൊലീസുകാര്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും പുറമെ രണ്ട് വനിതകള്‍ ഉള്‍പ്പെടെ 21 പേരെകൂടി പരിശോധനക്കായി നിയോഗിച്ചു. നാല് ജീപ്പുകളിലും നാല് ബൈക്കുകളിലും മൊബൈല്‍ പരിശോധന യൂനിറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
കഴിഞ്ഞ പത്തുദിവസത്തിനിടെ അനാവശ്യമായി പുറത്തിറങ്ങിയ 35 വാഹനങ്ങളാണ് നെടുങ്കണ്ടം പൊലീസ് പിടികൂടിയത്. പിടിച്ചെടുത്ത വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സഥലമില്ലാതെ പൊലീസ് കുഴയുകയാണ്.
ഇപ്പോള്‍ സ്റ്റേഷന സമീപത്തുള്ള റോഡിലും മറ്റുമാണ് പിടിച്ചെടുത്ത വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ഇവക്ക് കാവല്‍ നില്‍ക്കേണ്ടി വരുന്നതിനാല്‍ പൊലീസുകാരുടെ ജോലി ഇരട്ടിച്ചു .നെടുങ്കണ്ടം ടൗണില്‍ രണ്ടിടത്തും എഴുകുംവയല്‍, തൂക്കുപാലം, കല്‍ക്കുന്തല്‍ എന്നിവിടങ്ങളിലാണ് പൊലീസ് വാഹന പരിശോധന ശക്തമാക്കിയിരിക്കുന്നത്.
നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ മേഖലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും സമ്പര്‍ക്കം മൂലമുള്ള രോഗവ്യാപനത്തിലും കുറവ് വന്നിട്ടുള്ളതായാണ് ആരോഗ്യവകുപ്പിെൻറയും പൊലീസിെൻറയും വിലയിരുത്തല്‍.
നെടുങ്കണ്ടം പഞ്ചായത്ത് പൂര്‍ണമായും കരുണാപുരം പഞ്ചായത്തിലെ ഒന്നു മുതല്‍ നാലു വരെ വാര്‍ഡുകളും 14,16 വാര്‍ഡുകളും,പാമ്പാടുംപാറ പഞ്ചായത്തിലെ 3,4,11,12,15 വാര്‍ഡുകളുമാണ് നിയന്ത്രിത മേഖലയായി തുടരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

