Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൂന്നാറിൽ വഴിമുട്ടി വസന്തം; കുരുക്കിൽ കുടുങ്ങി സഞ്ചാരികൾ

text_fields
bookmark_border
മൂന്നാറിൽ വഴിമുട്ടി വസന്തം; കുരുക്കിൽ കുടുങ്ങി സഞ്ചാരികൾ
cancel

അടിമാലി: അവധി ദിനങ്ങളിലും അല്ലാത്ത ദിവസങ്ങളിലും മൂന്നാറിൽ എത്തുന്ന സഞ്ചാരികൾ കുരുക്കിൽപ്പെട്ട് നിരാശരായി മടങ്ങുന്നു. മണിക്കൂറുകൾ നീണ്ട കുരുക്കിൽ നീലക്കുറിഞ്ഞിയും വരയാടുകളെയും കാണാതെ വലിയ നിരാശയിലാണ് പലരുടെയും മടക്കം. 12 വർഷത്തിൽ ഒരിക്കൽ മാത്രം പൂവിടുന്ന നീലക്കുറിഞ്ഞി ചിന്നക്കനാൽ ചൊക്രാമുടിയിലും മാട്ടുപ്പെട്ടി കൊരണ്ടിക്കാടുമാണ് വ്യാപകമായി പൂത്ത് നിൽക്കുന്നത്.

മഴയും വെയിലുമേറ്റ് പൂവിന്റെ സൗന്ദര്യം കുറഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴും ധാരാളമായി പൂ പലയിടങ്ങളിലും ഉണ്ട്. ഒരാഴ്ചയിൽ ഏറെയായി അതി രൂക്ഷമായ ഗതാഗത പ്രതിസന്ധിയാണ് കൊച്ചി - ധനുഷ്ക്കോടി ദേശീയ പാതയിലും അന്തർ സംസ്ഥാന മറയൂർ - മൂന്നാർ പാതയിലും വട്ടവട- മൂന്നാർ പാതയിലും അനുഭവപ്പെടുന്നത്.

ഇവിടെ എല്ലാ പാതകളിലും സഞ്ചാരികളുടെ തിരക്കായിരുന്നു. ദേശീയപാതയിൽ നിർമ്മാണം നടക്കുന്നതും വലിയ പ്രതിസന്ധിയാണ്. ഇതിന് പുറമെ വഴിവാണിഭക്കാരുടെ ശല്യവും കൂടി ആകുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത പ്രതിസന്ധിയാണ്. നീലക്കുറിഞ്ഞി സീസൺ ആരംഭിച്ചതോടെ സഞ്ചാരികളും വലിയ രീതിയിൽ വന്നു തുടങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tourists stuck in traffic jam
Next Story