Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതി​ര​ക്ക്​ കു​റ​ഞ്ഞ്​...

തി​ര​ക്ക്​ കു​റ​ഞ്ഞ്​ വി​നോ​ദ​സ​ഞ്ചാ​ര കേ​​ന്ദ്ര​ങ്ങ​ൾ

text_fields
bookmark_border
തി​ര​ക്ക്​ കു​റ​ഞ്ഞ്​ വി​നോ​ദ​സ​ഞ്ചാ​ര കേ​​ന്ദ്ര​ങ്ങ​ൾ
cancel
camera_alt

മൂ​ന്നാ​ർ

തൊ​ടു​പു​ഴ: ജി​ല്ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ്. വി​ദ്യാ​ല​യ​ങ്ങ​ള്‍ മ​ധ്യ​വേ​ന​ല​വ​ധി​ക്കാ​യി അ​ട​ച്ചെ​ങ്കി​ലും ജി​ല്ല​യി​ലെ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ള്‍ ഉ​ണ​ര്‍ന്നു​തു​ട​ങ്ങി​യി​ട്ടി​ല്ലെ​ന്നാ​ണ് എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ​ ക​ണ​ക്കു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്​.

പ​ക​ല്‍ സ​മ​യ​ത്തെ ക​ന​ത്ത ചൂ​ടും കേ​ര​ള​ത്തി​ലെ​യും ത​മി​ഴ്​​നാ​ട്ടി​ലേ​യും തെ​ര​ഞ്ഞെ​ടു​പ്പും യു​ദ്ധ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ പാ​ച​ക​വാ​ത​ക പ്ര​തി​സ​ന്ധി​യു​മൊ​ക്കെ സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്ന​തി​ന്​ കാ​ര​ണ​മാ​യ​താ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ത​ദ്ദേ​ശീ​യ​രാ​യ സ​ഞ്ചാ​രി​ക​ൾ മാ​ത്ര​മാ​ണ്​ ജി​ല്ല​യി​ലെ​ത്തു​ന്ന​ത്. അ​വ​ധി ആ​രം​ഭി​ച്ച ഒ​ന്നു മു​ത​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ്​ ദി​വ​സ​മാ​യ ഒ​മ്പ​തു വ​രെ വ​ള​രെ കു​റ​ച്ച് സ​ന്ദ​ര്‍ശ​ക​ര്‍ മാ​ത്ര​മാ​ണ് വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തി​യ​ത്.

സാ​ധാ​ര​ണ​യാ​യി മ​ധ്യ​വേ​ന​ല​വ​ധി ആ​രം​ഭി​ക്കു​മ്പോ​ള്‍ത​ന്നെ വ​ലി​യ തി​ര​ക്ക് ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ല്‍ അ​നു​ഭ​വ​പ്പെ​ടാ​റു​ണ്ട്. ക​ടു​ത്ത വേ​ന​ല്‍ച്ചൂ​ടി​ല്‍നി​ന്ന് താ​ൽ​ക്കാ​ലി​ക ആ​ശ്വാ​സം തേ​ടി​യും കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​ത്ത് ഉ​ല്ലാ​സ​യാ​ത്ര ല​ക്ഷ്യ​മി​ട്ടു​മാ​ണ് കൂ​ടു​ത​ല്‍ പേ​രും ജി​ല്ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് അ​വ​ധി ആ​ഘോ​ഷി​ക്കാ​ന്‍ എ​ത്തു​ന്ന​ത്. ഇ​ടു​ക്കി​യി​ലെ പ​ച്ച​പ്പും മ​ഞ്ഞും ത​ണു​പ്പും മ​ല​നി​ര​ക​ളും വ​ശ്യ​മാ​യ കാ​ന​ന​ക്കാ​ഴ്ച​ക​ളും സ​ഞ്ചാ​രി​ക​ള്‍ക്ക് മ​റ​ക്കാ​നാ​വാ​ത്ത ദൃ​ശ്യ​വി​രു​ന്നാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്.

എ​ന്നാ​ൽ, ഇ​ത്ത​വ​ണ പ​ല​യി​ട​ത്തും ചൂ​ട്​ വെ​ല്ലു​വി​ളി ഉ​യ​ർ​ത്തി. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ ജി​ല്ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​രു ല​ക്ഷ​ത്തി​ന്​ മു​ക​ളി​ൽ മാ​ത്രം​ സ​ഞ്ചാ​രി​ക​ളാ​ണ്​ എ​ത്തി​യ​ത്. മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്​ ക​ണ​ക്കു​ക​ൾ വ​ള​രെ കു​റ​വാ​ണ്.

മാ​ട്ടു​പ്പെ​ട്ടി, രാ​മ​ക്ക​ൽ​മേ​ട്, അ​രു​വി​ക്കു​ഴി, വാ​ഗ​മ​ൺ മൊ​ട്ട​ക്കു​ന്നു​ക​ൾ, പാ​ഞ്ചാ​ലി​മേ​ട്, ഇ​ടു​ക്കി ഹി​ൽ​വൂ​യ പാ​ർ​ക്ക്, ആ​മ​പ്പാ​റ എ​ന്നി​ങ്ങ​നെ ജി​ല്ല ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​ത്രം സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​വ​രു​ടെ എ​ണ്ണ​മാ​ണി​ത്. ഇ​തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ എ​ത്തി​യ​ത്​ വാ​ഗ​ണ്ണി​ലാ​ണ്.

ഏ​പ്രി​ൽ 12ന്​ 21,077 ​​പേ​ർ ജി​ല്ല​യി​ൽ ടൂ​റി​സം കേ​​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ വി​ഷു​ദി​ന​ത്തി​ൽ 14803 പേ​ർ ജി​ല്ല​യി​ൽ സ​ഞ്ചാ​രി​ക​ളാ​യെ​ത്തി. 18ന്​ 15221 ​പേ​രും 17ന്​ 11729 ​പേ​രും 18ന്​ 15221 ​പേ​രും ജി​ല്ല​യി​ലെ പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു.

സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി അ​ധി​കൃ​ത​ർ

മ​ധ്യ​വേ​ന​ല​വ​ധി ക​ണ​ക്കി​ലെ​ടു​ത്ത് ജി​ല്ല ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍സി​ലി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ സ​ന്ദ​ര്‍ശ​ക​ര്‍ക്കാ​യി എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളും ക്ലീ​നി​ങ് ഡ്രൈ​വി​ന്റെ ഭാ​ഗ​മാ​യി ശു​ചീ​ക​രി​ച്ചു.

അ​ന്താ​രാ​ഷ്ട്ര ടൂ​റി​സം കേ​ന്ദ്ര​മാ​യ തേ​ക്ക​ടി​യി​ലേ​ക്കും ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​മാ​യി സ​ന്ദ​ര്‍ശ​ക​ര്‍ കൂ​ടു​ത​ലാ​യി എ​ത്തു​ന്നു​ണ്ട്. സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍ഷി​ക്കാ​നാ​യി ഇ​വി​ടെ പു​ഷ്പ​മേ​ള​യും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

ഇ​തി​നു പു​റ​മെ മ​ല​ങ്ക​ര, അ​യ്യ​പ്പ​ന്‍കോ​വി​ല്‍, അ​ഞ്ചു​രു​ളി, കാ​ല്‍വ​രി​മൗ​ണ്ട്, പ​രു​ന്തും​പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലും സ​ഞ്ചാ​രി​ക​ളെ​ത്തി​ത്തു​ട​ങ്ങി. ഇ​തി​നി​ടെ ക​ന​ത്ത വേ​ന​ല്‍ച്ചൂ​ട് മൂ​ലം ജ​ല​പാ​ത​ക​ള്‍ വ​ര​ണ്ടു​ണ​ങ്ങി​യ​തി​നാ​ല്‍ ആ​ന​യാ​ടി​ക്കു​ത്ത്, തൊ​മ്മ​ന്‍കു​ത്ത്, ഞ​ണ്ടി​റു​ക്കി, ചീ​യ​പ്പാ​റ, തൂ​വാ​നം, കീ​ഴാ​ര്‍കു​ത്ത്, വ​ള​ഞ്ഞ​ങ്ങാ​നം, മ​ദാ​മ്മ​ക്കു​ളം, പ​ള്ളി​വാ​സ​ല്‍, ചെ​ല്ലാ​ര്‍കോ​വി​ല്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് സ​ന്ദ​ര്‍ശ​ക​രെ​ത്തു​ന്നി​ല്ല. മേ​യ് മാ​സ​ത്തോ​ടെ മ​ഴ ല​ഭി​ച്ച് വെ​ള്ള​ച്ചാ​ട്ട​ങ്ങ​ള്‍ ജ​ല​സ​മൃ​ദ്ധ​മാ​യാ​ല്‍ ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ളും സ​ജീ​വ​മാ​കും.

മ​ഴ​യെ​ത്തി അ​ന്ത​രീ​ക്ഷം ഒ​ന്നു ത​ണു​ത്താ​ൽ കൂ​ടു​ത​ൽ സ​ഞ്ചാ​രി​ക​ൾ എ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ അ​ധി​കൃ​ത​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vagamontourist placesTourisam sectormunnar
News Summary - Tourist centers are becoming less crowded
Next Story