Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മാലിന്യം എറിയൂ; കാമറയിൽ കുടുങ്ങൂ!
cancel

​തൊ​ടു​പു​ഴ: ന​ഗ​ര​ത്തി​ൽ മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കും. പു​ഴ​ക​ളി​ലും തോ​ടു​ക​ളി​ലും പൊ​തു ഇ​ട​ങ്ങ​ളി​ലു​മ​ട​ക്കം മാ​ലി​ന്യം ത​ള്ളു​ന്ന​ത്​ പ​തി​വാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ സ്ഥി​ര​മാ​യി മാ​ലി​ന്യം ത​ള്ളാ​ൻ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ൾ ക​ണ്ടെ​ത്തി കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള​ തീ​രു​മാ​ന​​മെ​ന്ന്​ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സ​നീ​ഷ്​​ ജോ​ർ​ജ്​ പ​റ​ഞ്ഞു. ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ 20 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. ഫെ​ബ്രു​വ​രി​യോ​ടെ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കും. മാ​ലി​ന്യ സം​സ്ക​ര​ണം, ശു​ചി​ത്വ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ അ​വ​ലോ​ക​ന​യോ​ഗ​ത്തി​ലാ​ണ്​ ചെ​യ​ർ​മാ​ൻ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും ന​ല്ല ശു​ചി​ത്വ ന​ഗ​ര​മാ​യി തൊ​ടു​പു​ഴ​യെ മാ​റ്റു​മെ​ന്ന്​ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സ​നീ​ഷ്​ ജോ​ർ​ജ്​ പ​റ​ഞ്ഞു.

മ​ലി​ന​ജ​ലം പൊ​തു​സ്ഥ​ല​ങ്ങ​ളി​ലേ​ക്കും ജ​ല​സ്രോ​ത​സ്സി​ലേ​ക്കും ഒ​ഴു​ക്കു​ന്ന​വ​ർ​ക്കെ​തി​രെ​യും പി​ഴ, പ്രോ​സി​ക്യൂ​ഷ​ൻ ഉ​ൾ​പ്പെ​ടെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. മാ​ലി​ന്യ​സം​സ്ക​ര​ണ സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ത്ത സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ൻ​സ് റ​ദ്ദ് ചെ​യ്യും.

ന​ഗ​ര​സ​ഭ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ലാ​സ്റ്റി​ക് ബോ​ട്ടി​ൽ ബൂ​ത്തു​ക​ൾ സ്ഥാ​പി​ക്കും. പാ​റ​ക്ക​ട​വ് ഡ​മ്പ് സൈ​റ്റ് ബ​യോ മൈ​നി​ങ് ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മാ​ലി​ന്യം നീ​ക്കു​ന്ന പ്ര​വ​ർ​ത്ത​നം ഉ​ട​ൻ ആ​രം​ഭി​ക്കും.

മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം ര​ണ്ടാം​ഘ​ട്ട കാ​മ്പ​യി​ൻ സം​ബ​ന്ധി​ച്ച സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ കൗ​ൺ​സി​ൽ വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്തു. ലോ​ക​ബാ​ങ്ക് സ​ഹാ​യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന മാ​ലി​ന്യ സം​സ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്രോ​ജ​ക്ടു​ക​ൾ കൗ​ൺ​സി​ലി​ൽ പ്ര​ത്യേ​കം അ​വ​ലോ​ക​നം ചെ​യ്തു. കെ.​എ​സ്.​ഡ​ബ്ല്യു.​എം.​പി പ​ദ്ധ​തി മു​ഖേ​ന 2.28 കോ​ടി രൂ​പ​യു​ടെ അ​ധി​ക പ്രോ​ജ​ക്ടു​ക​ൾ പു​തു​താ​യി ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്.

ജ​ന​ങ്ങ​ളി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​ൻ വി​വ​ര​വി​ജ്ഞാ​ന പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത​ട​ക്കം പ​ദ്ധ​തി​ക​ൾ, സി​വി​ൽ സ്റ്റേ​ഷ​ൻ, പൊ​ലീ​സ് സ്റ്റേ​ഷ​ൻ, കോ​ലാ​നി ചേ​രി കോ​ള​നി എ​ന്നി​വി​ട​ങ്ങ​ളി​ൽ തു​മ്പൂ​ർ​മു​ഴി ക​മ്പോ​സ്റ്റി​ങ് യൂ​നി​റ്റു​ക​ൾ സ്ഥാ​പി​ക്കും, മാ​ലി​ന്യം ത​രം​തി​രി​ക്കാ​നും സം​സ്ക​രി​ക്കാ​നും ആ​വ​ശ്യ​മാ​യ ഉ​പാ​ധി​ക​ള്‍ അം​ഗ​ന്‍വാ​ടി​ക​ള്‍ ലോ​വ​ര്‍ പ്രൈ​മ​റി സ്കൂ​ളു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ന​ല്‍കും. കൃ​ത്യ​മാ​യി ഖ​ര​മാ​ലി​ന്യ ശേ​ഖ​ര​ണം ഉ​റ​പ്പു​വ​രു​ത്താ​ൻ ഹ​രി​ത ക​ർ​മ​സേ​ന​ക്ക് പു​ഷ്​​കാ​ര്‍ട്ട്, ചെ​റു​വാ​ഹ​ന​ങ്ങ​ള്‍ എ​ന്നി​വ വാ​ങ്ങി​ക്കും, എ​ല്ലാ വാ​ര്‍ഡു​ക​ളി​ലും മി​നി എം.​സി.​എ​ഫു​ക​ള്‍ സ്ഥാ​പി​ച്ച്​ ഹ​രി​ത ക​ർ​മ സേ​ന​യു​ടെ പ്ര​വ​ര്‍ത്ത​നം മെ​ച്ച​പ്പെ​ടു​ത്തും, മി​നി എം.​സി.​എ​ഫു​ക​ളി​ല്‍ മെ​യി​ന്‍ എം.​സി.​എ​ഫു​ക​ളി​ലേ​ക്ക് അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ള്‍ കൊ​ണ്ടു​പോ​കാ​നും റോ​ഡ്‌ സ്വീ​പ്പി​ങ്​ അ​ട​ക്ക​മു​ള്ള ഖ​ര​മാ​ലി​ന്യം നീ​ക്കാ​നു​മു​ള്ള വാ​ഹ​നം വാ​ങ്ങ​ല്‍, പ​ടി​ഞ്ഞാ​റേ മാ​ര്‍ക്ക​റ്റി​ലെ നി​ല​വി​ലു​ള്ള ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റ് ന​വീ​ക​രി​ക്ക​ൽ, കാ​ഞ്ഞി​ര​മ​റ്റം ആ​ര്‍.​ആ​ര്‍.​എ​ഫ് സെ​ന്‍റ​റി​ന്‍റെ വി​പു​ലീ​ക​ര​ണ​ത്തി​നാ​വ​ശ്യ​മാ​യ സാ​ധ​ന സാ​മ​ഗ്രി​ക​ള്‍ വാ​ങ്ങി​ക്കു​ക, ന​ഗ​ര​സ​ഭ പ​രി​ധി​യി​ലു​ള്ള വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഡ​യ​പ്പ​ര്‍/ നാ​പ്കി​ന്‍ ഡി​സ്ട്രോ​യ​ര്‍ സ്ഥാ​പി​ക്ക​ല്‍, ന​ഗ​ര​സ​ഭ ത​ല​ത്തി​ല്‍ സാ​നി​റ്റ​റി​പാ​ഡ്/ ഡ​യ​പ്പ​ര്‍/ നാ​പ്കി​ന്‍ ശാ​സ്ത്രീ​യ​മാ​യി സം​സ്ക​രി​ക്കു​ന്ന​തി​നു​ള്ള ഡി​സ്ട്രോ​യ​ര്‍ സ്ഥാ​പി​ക്ക​ൽ തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന പു​രോ​ഗ​തി കൗ​ൺ​സി​ൽ യോ​ഗം വി​ല​യി​രു​ത്തു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cctvgarbage
News Summary - Throw away the garbage; Get caught on camera!
Next Story