മൂന്ന് വർഷം മുമ്പ് ദുരന്തമായി കോവിഡ്; ഇപ്പോൾ അഗ്നി
text_fieldsഅടിമാലി: കോവിഡ് ബാധിച്ച് മൂന്ന് വർഷം മുമ്പാണ് കൊന്നത്തടി കൊമ്പൊടിഞ്ഞാൽ തെള്ളിപ്പടവിൽ അനീഷ് മരിച്ചത്. മേയ് ഏഴിനായിരുന്നു അനീഷിന്റെ മൂന്നാം ചരമവാർഷികം. അതുകഴിഞ്ഞ് രണ്ട് ദിവസത്തിനകം ഷോർട്ട് സർക്യൂട്ടിന്റെ രൂപത്തിലെത്തിയ അഗ്നി കുടുംബത്തെയും കവർന്നെടുത്തു. അനീഷിന്റെ ഭാര്യ ശുഭ (35) , മക്കളായ അഭിനന്ദ് (9) , അഭിനവ് (5) എന്നിവർക്കൊപ്പം ശുഭയുടെ മാതാവും തീപിടിത്തത്തിൽ മരിച്ചു.
ശുഭയും മക്കളും അനീഷിന്റെ മാതാവ് അമ്മിണിയുമാണ് ഇവിടെ താമസിച്ചിരുന്നത്.അമ്മിണി രോഗം മൂലം മുനിയറയില്‍ താമസിക്കുന്ന മകളുടെ അടുത്തേക്ക് പോയതോടെ ശുഭക്കും മകള്‍ക്കും കൂട്ടിനായിട്ടാണ് അമ്മ ഒന്നരമാസം മുമ്പ് ഇവിടെ എത്തിയത്. മണ്‍കട്ടയില്‍ നിര്‍മ്മിച്ച് ഓട് മേഞ്ഞ വീടായിരുന്നു.
പുരയിടത്തിലെ കൃഷിയിലെ വരുമാനം മാത്രമായിരുന്നു കുടുംബത്തിന് ഉണ്ടായിരുന്നത്. വീട്ടാവശ്യ സാധനങ്ങൾ വാങ്ങാനും മറ്റും മാത്രമാണ് ഇവർ പുറത്ത് പോയിരുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമായി പറയുന്നുണ്ടെങ്കിലും സംഭവത്തില്‍ ചില നാട്ടുകാര്‍ സംശയം പ്രകടിപ്പിക്കുന്നു. തീ ഉയരുമ്പോള്‍ ഉറക്കത്തിലാണെങ്കിലും ഒരാളെങ്കിലും രക്ഷപ്പെടാന്‍ ഉള്ള സാഹചര്യം നാട്ടുകാര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

