Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജോ​സ് കു​റ്റ്യാ​നി​ക്ക് ആ​യി​ര​ങ്ങ​ളു​ടെ അ​ന്ത്യാ​ഞ്ജ​ലി

text_fields
bookmark_border
മൃ​ത​ദേ​ഹം ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ സം​സ്ക​രി​ച്ചു
ജോ​സ് കു​റ്റ്യാ​നി​ക്ക്  ആ​യി​ര​ങ്ങ​ളു​ടെ അ​ന്ത്യാ​ഞ്ജ​ലി
cancel
camera_alt

അ​ന്ത​രി​ച്ച ഇ​ടു​ക്കി മു​ൻ എം.​എ​ൽ.​എ ജോ​സ് കു​റ്റ്യാ​നി​ക്ക് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ

ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ക്കു​ന്നു

തൊ​ടു​പു​ഴ: അ​ന്ത​രി​ച്ച മു​ൻ ഇ​ടു​ക്കി എം.​എ​ൽ.​എ​യും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന ജോ​സ് കു​റ്റ്യാ​നി​ക്ക് ആ​യി​ര​ങ്ങ​ളു​ടെ അ​ന്ത്യാ​ഞ്ജ​ലി. ചൊ​വ്വാ​ഴ്ച രാ​വി​ലെ തൊ​ടു​പു​ഴ​യി​ലെ വീ​ട്ടി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ച്ച മൃ​ത​ദേ​ഹ​ത്തി​ൽ സ​മൂ​ഹ​ത്തി​ന്റെ നാ​നാ​തു​റ‍യി​ലു​ള്ള​വ​രാ​ണ് അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ക്കാ​നെ​ത്തി​യ​ത്.

ദീ​ർ​ഘ​കാ​ലം കോ​ൺ​ഗ്ര​സ് നേ​താ​വെ​ന്ന നി​ല​യി​ൽ ത​ന്റെ ക​ർ​മ​മ​ണ്ഡ​ല​മാ​യി​രു​ന്ന ഇ​ടു​ക്കി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും സാ​ധാ​ര​ണ​ക്കാ​രും ത​ങ്ങ​ളു​ടെ പ്രി‍യ നേ​താ​വി​നെ അ​വ​സാ​ന​മാ​യി ഒ​രു നോ​ക്ക് കാ​ണാ​നെ​ത്തി‍യി​രു​ന്നു. ഉ​ച്ച​യോ​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ആ​ദ​രാ​ഞ്ജ​ലി​യ​ർ​പ്പി​ക്കാ​ൻ എ​ത്തി‍യ​ത്. ഡീ​ൻ കു​ര്യാ​ക്കോ​സ് എം.​പി, ഡി.​സി.​സി പ്ര​സി​ഡ​ൻ​റ് സി.​പി. മാ​ത്യു, റോ​യി കെ. ​പൗ​ലോ​സ് എം.​എ​ൽ.​എ, കെ.​പി.​സി.​സി സെ​ക്ര​ട്ട​റി ഇ​ബ്രാ​ഹീം​കു​ട്ടി ക​ല്ലാ​ർ തു​ട​ങ്ങി​യ നേ​താ​ക്ക​ൾ മു​ഖ്യ​മ​ന്ത്രി​യെ അ​നു​ഗ​മി​ച്ചു. മ​ന്ത്രി‍ സ​ണ്ണി ജോ​സ​ഫ് തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് എ​ത്തി അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ച്ചി​രു​ന്നു. ബെ​ന്നി ബ​ഹ​നാ​ൻ എം.​പി, ഗ​വ. ചീ​ഫ് വി​പ് അ​പു ജോ​ൺ ജോ​സ​ഫ്, കോ​ത​മം​ഗ​ലം രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​ർ​ജ് മ​ട​ത്തി​ക​ണ്ട​ത്തി​ൽ, കേ​ര​ള കോ​ൺ​ഗ്ര​സ് ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ്, മു​ൻ​മ​ന്ത്രി കെ.​സി. ജോ​സ​ഫ്, കോ​ൺ​ഗ്ര​സ് രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി അം​ഗം ജോ​സ​ഫ് വാ​ഴ​ക്ക​ൻ, കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എ​സ്. അ​ശോ​ക​ൻ, ഐ.​കെ. രാ​ജു, ഇ.​എം. അ​ഗ​സ്തി, എം.​എ​ൽ.​എ​മാ​രാ​യ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ, എ​ഫ്. രാ​ജ, സേ​നാ​പ​തി വേ​ണു, സി​റി​യ​ക് തോ​മ​സ്, ഷി​ബു തെ​ക്കും​പു​റം, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഷീ​ല സ്റ്റീ​ഫ​ൻ, ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഡോ. ​എ. ന​സീം, മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൻ സാ​ബി​റ ജ​ലീ​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് അ​ൻ​ഷാ​ദ് മു​ഹ​മ്മ​ദ് എ​ന്നി​വ​ർ വീ​ട്ടി​ലെ​ത്തി അ​നു​ശോ​ച​നം അ​റി​യി​ച്ചു.

വീ​ട്ടി​ലെ ച​ട​ങ്ങു​ക​ൾ​ക്കു​ശേ​ഷം ഉ​ച്ച​ക​ഴി​ഞ്ഞ് 3 മ​ണി​യോ​ടെ മൃ​ത​ദേ​ഹം മു​ട്ടം സി​ബി​ഗി​രി സെ​ന്റ് സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ സം​സ്ക​രി​ച്ചു. സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ​ക്ക് പാ​ല ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല, റ​വ​ന്യൂ മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​ർ, ടൂ​റി​സം മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്, സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, മു​ൻ കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് വി.​എം. സു​ധീ​ര​ൻ എ​ന്നി​വ​ർ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Thousands Pay Last Respects to Jose Kutty
Next Story