പട്ടയം എന്ന് കിട്ടും? കാത്തിരുന്ന് മടുത്ത് തോപ്രാംകുടി
text_fieldsചെറുതോണി: വാത്തിക്കുടി പഞ്ചായത്തിലെ തോപ്രാംകുടിയിലും പരിസരത്തുമുള്ളവർ പട്ടയത്തിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ.
1960 കാലഘട്ടത്തിൽ കുടിയേറിയ കർഷകരാണ് ഇപ്പോഴും പട്ടയത്തിനുള്ള കാത്തിരിപ്പ് തുടരുന്നത്. 2,000ത്തിലധികം കർഷക കുടുംബങ്ങളാണ് ഇവിടെ പട്ടയത്തിന് കാത്തിരിക്കുന്നത്. അഞ്ച് സെന്റുമുതൽ രണ്ടേക്കർ വരെ ഭൂമിയുള്ളവർ വരെ ഇക്കൂട്ടത്തിലുണ്ട് .
1964 ലെ ഭൂമി പതിവ് ചട്ടപ്രകാരം 1970 മുതൽ 1980 വരെ കാലഘട്ടത്തിൽ കുറെ കർഷകർക്ക് പട്ടയം നൽകിയിരുന്നു. അന്ന് പട്ടയ നടപടികൾക്കാവശ്യമായ പണം കൊടുക്കാൻ ശേഷിയില്ലാതിരുന്നവരും ഇപ്പോൾ അപേക്ഷകരുടെ കൂട്ടത്തിലുണ്ട് .
ഇത്തരം ഭൂമിയിൽ ഏലം കൃഷി എന്നാണ് ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയത്. ലാൻഡ് രജിസ്റ്റർ പ്രകാരം കൈവശ ഭൂമിയിൽ ഏലം കൃഷിയെന്ന് രേഖപ്പെടുത്തിയിരിക്കുന്നതിനാൽ 1977 ജനുവരി ഒന്നിനു മുമ്പുള്ള വനഭൂമി കുടിയേറ്റക്രമീകരണം പ്രത്യേക ചട്ടങ്ങൾ 1993 പ്രകാരം അപേക്ഷ നിരസിക്കുന്നു എന്ന മറുപടിയാണ് കർഷകർക്ക് കിട്ടിയത്.
എന്നാൽ, കർഷകരുമായി ചർച്ച ചെയ്യാതെയും വേണ്ടത്ര പരിശോധനകൾ നടത്താതെയും അന്നത്തെ റവന്യൂ ഉദ്യോഗസ്ഥർ ഏലം കൃഷിയെന്ന് എഴുതിയതാണ് ഇപ്പോൾ പട്ടയത്തിന് തടസ്സമെന്നാണ് അപേക്ഷകർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

