സ്കൂൾ കുട്ടികൾക്ക് തോക്ക് പരിചയപ്പെടുത്തുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടി
text_fieldsകരിമണ്ണൂർ: സോഷ്യൽ വർക്കിന്റെ ഭാഗമായി പൊലീസ് സ്റ്റേഷനിലെത്തിയ കുട്ടികളെ തോക്ക് പരിചയപ്പെടുത്തുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടി.ആയുധമുറിയിൽ സൂക്ഷിച്ചിരുന്ന തോക്കാണ് പരിചയപ്പെടുത്തിയത്. നവംബർ മൂന്നിനാണ് സംഭവം നടന്നത്. പെരിങ്ങാശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് സന്ദർശിക്കാനെത്തിയത്. പാറാവുകാരൻ തോക്കിന്റെ പ്രവർത്തനം പരിചയപ്പെടുത്തി. ഇതിനിടെ തോക്കിന്റെ ലോക്ക് വീണത് മാറ്റാൻ കഴിയാതെ വന്നതോടെ സി.ഐ തോക്ക് പാറാവുകാരനിൽനിന്ന് വാങ്ങി പരിശോധിക്കുന്നതിനിടെ വെടിപ്പൊട്ടുകയായിരുന്നു. സംഭവത്തിൽ ജില്ല പൊലീസ് മേധാവി റിപ്പോർട്ട് തേടിയിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

