പൈപ്പ് പൊട്ടിയിട്ട് ഒന്നര വർഷം; അനങ്ങാതെ അധികൃതർ
text_fieldsതൊടുപുഴ: പൈപ്പ് പൊട്ടി ആയിരക്കണക്കിന് ലിറ്റർ വെള്ളം പ്രതിദിനം പാഴാകാൻ തുടങ്ങിയിട്ട് ഒന്നര വർഷമായിട്ടും അനങ്ങാതെ ജല അതോറിറ്റി അധികൃതർ. അധികൃതരുടെ അനാസ്ഥയിൽ കുടിവെള്ളം മുട്ടിയത് വെങ്ങല്ലൂരിലെ ഉയർന്ന പ്രദേശങ്ങളിലുള്ളവർക്ക്. ശരാശരി മൂന്ന് ദിവസത്തിൽ ഒരു പ്രാവശ്യമാണ് ഇവിടെ വെള്ളം ലഭിക്കുന്നത്. വെങ്ങല്ലൂര്‍-മൂന്നാര്‍ പാതയില്‍ പ്ലാവിന്‍ചുവടിന് സമീപത്തെ കലുങ്കിനടിയില്‍ പൈപ്പ് പൊട്ടി വെള്ളമൊഴുകാന്‍ തുടങ്ങിയിട്ടാണ് ഒന്നര വര്ഷത്തോളമായത്. കുടിവെള്ളം പമ്പ് ചെയ്യുന്ന സമയങ്ങളില്‍ അതീവ ശക്തിയിലാണ് ഇവിടെ വെള്ളം ചോരുന്നത്. ഇതോടൊപ്പം മറ്റിടങ്ങളിലെ പൈപ്പ് പൊട്ടലുകളും കൂടിയായതോടെ ജനം തിങ്ങിപ്പാർക്കുന്ന വെങ്ങല്ലൂരിന്റെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളം എത്താത്ത അവസ്ഥയായി.
അറ്റകുറ്റപ്പണിയുടെയും വിതരണ ശൃംഖലയിലെ തകരാറുകള്‍ പരിഹരിക്കുന്നുവെന്നുമുള്ള കാരണങ്ങള്‍ നിരത്തിയാണ് തുടര്‍ച്ചയായി കുടിവെള്ള വിതരണം തടസ്സപ്പെടുത്തുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഒരേ സ്ഥലത്ത് തന്നെയാണ് മിക്കപ്പോഴും പൈപ്പ് പൊട്ടുന്നത്.
അറ്റകുറ്റപ്പണിയിലെ വീഴ്ചയാണെന്നും നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു. വെള്ളം കിട്ടാതായത് മുതല്‍ ഈ ഭാഗങ്ങളിലെ ഉപഭോക്താക്കള്‍ ദിനംപ്രതി ജല അതോറിറ്റി അധികൃതരെ ബന്ധപ്പെടുന്നുണ്ടെങ്കിലും ഉടന്‍ പരിഹാരം ഉണ്ടാകുമെന്ന് മാത്രമാണ് മറുപടി. പക്ഷേ, താൽക്കാലികമായി വെള്ളമെത്തിയാലും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും മുടങ്ങുമെന്നതാണ് സാഹചര്യം.
പ്ലാവിന്‍ചുവടിന് സമീപത്തെ പൈപ്പ് പൊട്ടൽ സംബന്ധിച്ച് മുമ്പ് പലതവണ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ല. ഇതിനു സമീപത്തായി അറ്റകുറ്റപ്പണി നടത്തുന്ന ഭാഗത്ത് വെള്ളം ചോർന്ന് കുഴി നിറഞ്ഞിരിക്കുന്നതും കാണാം. വിവിധ കാരണങ്ങള്‍ പറഞ്ഞ് കുടിവെള്ളം നിഷേധിക്കുന്ന ജല അതോറിറ്റി അധികൃതരുടെ അലംഭാവത്തിൽ ഉന്നത ഉദ്യോഗസ്ഥര്‍ക്കും വകുപ്പ് മന്ത്രിക്കും പരാതി നല്കാന് ഒരുങ്ങുകയാണ് ഉപഭോക്താക്കള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

