Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightThodupuzhachevron_rightഎൽ.ഡി.എഫ്...

എൽ.ഡി.എഫ് ശക്തികേന്ദ്രങ്ങളിലും യു.ഡി.എഫിന് ലീഡ്

text_fields
bookmark_border
എൽ.ഡി.എഫ് ശക്തികേന്ദ്രങ്ങളിലും യു.ഡി.എഫിന് ലീഡ്
cancel

തൊടുപുഴ: അഞ്ചിൽ അഞ്ച് സീറ്റും യു.ഡി.എഫ് തൂത്തുവാരിയ നിയമസഭ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ഭരണമുള്ള പഞ്ചായത്തുകളിൽ പോലും യു.ഡി.എഫിന് ലീഡ്. എൽ.ഡി.എഫിന് ഏഴ് പഞ്ചായത്തുകളിൽ മാത്രമാണ് ലീഡ് നേടാനായത്. ദേവികുളം മണ്ഡലത്തിലെ ആറ് പഞ്ചായത്തിലും ഉടുമ്പൻചോല മണ്ഡലത്തിലെ ഉടുമ്പൻചോല പഞ്ചായത്തിലും മാത്രമാണ് വോട്ട് അടിസ്ഥാനത്തിൽ യു.ഡി.എഫിന്‍റെ മുന്നിലെത്താൻ എൽ.ഡി.എഫിനായത്. തൊടുപുഴ, പീരുമേട്, ഇടുക്കി മണ്ഡലങ്ങളിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും യു.ഡി.എഫ് ലീഡ് നേടി.

ഉടുമ്പൻചോല

10 പഞ്ചായത്തുകളുള്ള ഉടുമ്പൻചോല മണ്ഡലത്തിൽ ഒൻപത് പഞ്ചായത്തിലും വ്യക്തമായ ഭൂരിപക്ഷം നേടിയാണ് യു.ഡി.എഫ് വിജയം. നിലവിൽ ഇടതുമുന്നണി ഭരിക്കുന്ന രാജകുമാരി, സേനാപതി, ശാന്തൻപാറ, ഉടുമ്പൻചോല പഞ്ചായത്തുകളിൽ ഉടുമ്പൻചോല പഞ്ചായത്തിൽ മാത്രമാണ് ഇടതുമുന്നണിക്ക് ലീഡ് പിടിക്കാനായത്. രാജാക്കാട്: യു.ഡി.എഫ്. ലീഡ്: 1612, രാജകുമാരി: യു.ഡി.എഫ് ലീഡ്: 1656, ശാന്തൻപാറ: യു.ഡി.എഫ് ലീഡ്: 121, സേനാപതി: യു.ഡി.എഫ് ലീഡ്: 1265, ഉടുമ്പൻചോല: എൽ.ഡി.എഫ് ലീഡ് - 813. നെടുങ്കണ്ടം: യു.ഡി.എഫ് ലീഡ്: 5432, ഇരട്ടയാർ: യു.ഡി.എഫ് ലീഡ് -2550, പാമ്പാടുംപാറ: യു.ഡി.എഫ് ലീഡ് - 2401, കരുണാപുരം: യു.ഡി.എഫ് ലീഡ് -1306, വണ്ടൻമേട്: യു.ഡി.എഫ് ലീഡ് -2865.

ദേവികുളം

ദേവികുളം മണ്ഡലത്തിൽ മൂന്നാർ, കാന്തല്ലൂർ, ഇടമലക്കുടി, ദേവികുളം, വട്ടവട, ചിന്നക്കനാൽ പഞ്ചായത്തുകളിൽ എൽ.ഡി.എഫ് ലീഡ് നേടിയെങ്കിലും പ്രതീക്ഷിച്ച വോട്ട് ലഭിച്ചിട്ടില്ല. എൽ.ഡി.എഫ് ഭരിക്കുന്ന ബൈസൺവാലിൽ ലീഡ് നേടാൻ യു.ഡി.എഫിന് കഴിഞ്ഞു. അടിമാലിയിൽ നേടിയ 3010 വോട്ടാണ് ഉയർന്ന ലീഡ്. മറയൂർ: യു.ഡി.എഫ് ലീഡ്: 1022, കാന്തല്ലൂർ: എൽ.ഡി.എഫ് ലീഡ്: 454, മൂന്നാർ: എൽ.ഡി.എഫ് ലീഡ്: 658, ഇടമലക്കുടി: എൽ.ഡി.എഫ് ലീഡ്: 89, ദേവികുളം: എൽ.ഡി.എഫ് ലീഡ്: 1449 വട്ടവട: എൽ.ഡി.എഫ് ലീഡ്: 247, മാങ്കുളം: യു.ഡി.എഫ് ലീഡ്: 488, അടിമാലി: യു.ഡി.എഫ് ലീഡ്: 3010, പള്ളിവാസൽ: യു.ഡി.എഫ് ലീഡ്: 285, വെള്ളത്തൂവൽ: യു.ഡി.എഫ് ലീഡ്: 2002, ബൈസൺവാലി: യു.ഡി.എഫ് ലീഡ്: 662, ചിന്നക്കനാൽ: എൽ.ഡി.എഫ് ലീഡ്: 285.

പീരുമേട്

നിയോജക മണ്ഡലത്തിൽ ആകെയുള്ള 224 ബൂത്തുകളിൽ എൽ.ഡി.എഫിന് ഭൂരിപക്ഷം നേടാൻ കഴിഞ്ഞത് 22 ബൂത്തുകളിൽ മാത്രം. 202 ബൂത്തുകളിൽ യു.ഡി.എഫ് മേധാവിത്വം പുലർത്തി. കുമളി, അയ്യപ്പൻകോവിൽ, ഏലപ്പാറ പഞ്ചായത്തുകളിൽ ഒരു ബൂത്തുകളിൽ പോലും എൽ.ഡി.ഫിന് ലീഡില്ല. ഏലപ്പാറ: യു.ഡി.എഫ് ലീഡ്: 3147, ഉപ്പുതറ: യു.ഡി.എഫ് ലീഡ്: 3297, അയ്യപ്പൻകോവിൽ: യു.ഡി.എഫ് ലീഡ്: 2167, ചക്കുപള്ളം: യു.ഡി.എഫ് ലീഡ്: 3667, കുമളി: യു.ഡി.എഫ് ലീഡ്: 6525, കൊക്കയാർ: യു.ഡി.എഫ് ലീഡ്: 1017, പെരുവന്താനം: യു.ഡി.എഫ് ലീഡ്: 1797, പീരുമേട്: യു.ഡി.എഫ് ലീഡ്: 2956, വണ്ടിപ്പെരിയാർ: യു.ഡി.എഫ് ലീഡ്: 2727.

ഇടുക്കി

ആകെയുള്ള ഒൻപത് പഞ്ചായത്തുകളിലും കട്ടപ്പന മുനിസിപ്പാലിറ്റിയിലും മികച്ച ഭൂരിപക്ഷം നേടിയാണ് യു.ഡി.എഫ് സ്ഥാനാർഥി റോയി കെ. പൗലോസ് വിജയിച്ചത്. ആകെയുള്ള 207 ബൂത്തുകളിൽ ഭൂരിപക്ഷം നേടാനാവാതെ പോയത് കേവലം 16 ബൂത്തുകളിൽ മാത്രം. കഞ്ഞിക്കുഴി: യു.ഡി.എഫ് ലീഡ്: 2396, കൊന്നത്തടി: യു.ഡി.എഫ് ലീഡ്: 2524, വാത്തിക്കുടി: യു.ഡി.എഫ് ലീഡ്: 4985, വാഴത്തോപ്പ്: യു.ഡി.എഫ് ലീഡ്: 1893, മരിയാപുരം: യു.ഡി.എഫ് ലീഡ്: 1682, കാമാക്ഷി: യു.ഡി.എഫ് ലീഡ്: 2129, കുടയത്തൂർ: യു.ഡി.എഫ് ലീഡ്: 1095, അറക്കുളം: യു.ഡി.എഫ് ലീഡ്: 2140, കാഞ്ചിയാർ: യു.ഡി.എഫ് ലീഡ്: 1360, കട്ടപ്പന മുനിസിപ്പാലിറ്റി: യു.ഡി.എഫ് ലീഡ്: 3674.

തൊടുപുഴ

തൊടുപുഴ നിയോജക മണ്ഡലത്തിൽ നടന്ന വോട്ടെടുപ്പിൽ തൊടുപുഴ നഗരസഭയിലും 12 പഞ്ചായത്തുകളിലും യു.ഡി.എഫിനാണ് ഭൂരിപക്ഷം. ആകെയുള്ള 229 ബൂത്തുകളിൽ ആറ് ബൂത്തിൽ മാത്രമാണ് എൽ.ഡി.എഫിന് ലീഡ് ലഭിച്ചത്. തൊടുപുഴ നഗരസഭയിൽ മാത്രം അപു 10467 വോട്ട് ഭൂരിപക്ഷം നേടി. കുറവ് ഭൂരിപക്ഷം ലഭിച്ചത് ആലക്കോടാണ് -1618. തൊടുപഴ നഗരസഭ: യു.ഡി.എഫ് ലീഡ്: 10467, കുമാരമംഗലം: യു.ഡി.എഫ് ലീഡ്: 2769, കോടിക്കുളം: യു.ഡി.എഫ് ലീഡ്: 2349, വണ്ണപ്പുറം: യു.ഡി.എഫ് ലീഡ്: 4545, കരിമണ്ണൂർ: യു.ഡി.എഫ് ലീഡ്: 4098, ഇടവെട്ടി: യു.ഡി.എഫ് ലീഡ്: 2658, മണക്കാട്: യു.ഡി.എഫ് ലീഡ്: 2012, പുറപ്പുഴ: യു.ഡി.എഫ് ലീഡ്: 2371, കരിങ്കുന്നം: യു.ഡി.എഫ് ലീഡ്: 2295, മുട്ടം: യു.ഡി.എഫ് ലീഡ്: 1868, ആലക്കോട്: യു.ഡി.എഫ്. ലീഡ്: 1618, ഉടുമ്പന്നൂർ :യു.ഡി.എഫ് ലീഡ്: 3432, വെള്ളിയാമറ്റം:യു.ഡി.എഫ് ലീഡ്: 2752.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFLDFLatest NewsKerala Assembly Election 2026
News Summary - UDF leads in LDF strongholds too
Next Story