Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിജയാവേശത്തിൽ യു.ഡി.എഫ്
text_fieldsbookmark_border
തൊടുപുഴ: ഡീൻ കുര്യാക്കോസ് നേടിയ തകർപ്പൻ വിജയത്തിന്റെ ആവേശത്തിൽ യു.ഡി.എഫ് പ്രവർത്തകർ. ജില്ലയിൽ നഗര-ഗ്രാമ വിത്യാസമില്ലാതെ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ഇരു ചക്രവാഹനങ്ങളിലു മറ്റും വിജയാവം മുഴക്കിയും പ്രവർത്തകർ ആഹ്ലാദം പങ്കുവെച്ചു. വാദ്യമേളങ്ങളുടെയും പാട്ടിന്റെയും അകമ്പടിയോടെ നഗരത്തിൽ പ്രകടനം നടത്തി.
ഡീൻ കുര്യോക്കാസ് ഭേദപ്പെട്ട ലീഡ് നിലനിർത്തിയപ്പോൾതന്നെ പ്രവർത്തകർ ആവേശത്തോടെ തെരുവിലിറങ്ങിയിരുന്നു. വിജയം ഉറപ്പിച്ചതോടെ ആവേശം ഉച്ചസ്ഥായിയിലായി. ഇതിന് പിന്നാലെ വോട്ടർമാർക്ക് നന്ദിയർപ്പിച്ച് അനൗൺസ്മെന്റ് വാഹനങ്ങളും എത്തി.
Next Story

