ശസ്ത്രക്രിയയിലൂടെ ട്രൈക്കോബെസോർ നീക്കി
text_fieldsതാക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത ട്രൈക്കോബെസോർ
തൊടുപുഴ: വയറുവേദനയും ഛർദിയുമായെത്തിയ കുട്ടിയുടെ വയറ്റിൽനിന്ന് നീക്കംചെയ്തത് വലിയ ട്രൈക്കോബെസോർ (മുടിച്ചുരുൾ). മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലിലാണ് താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെ ഇത് നീക്കിയത്. 15 വയസ്സുള്ള കുട്ടിക്ക് വയറുവേദനയും ആവർത്തിച്ചുള്ള ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിലെത്തുന്നത്. സി.ടി. സ്കാൻ, എൻഡോസ്കോപ്പി എന്നിവക്കുശേഷം ട്രൈക്കോബെസോവർ കണ്ടെത്തുകയായിരുന്നു.
ഇതിനെ തുടർന്ന് ലാപ്രോസ്കോപ്പിക്, എൻഡോസ്കോപ്പിക് സഹായത്തോടെ മുടി നീക്കി. മുഴുവൻ മുടിയും ഒറ്റ കഷണമായാണ് നീക്കം ചെയ്തത്. ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. ജേക്കബ് ജോസഫ്, ജനറൽ ആൻഡ് ലാപ്രോസ്കോപ്പിക് സർജൻ ഡോ. ജി. ഗോപകുമാർ, അനസ്തേഷ്യ വിഭാഗം ഡോ. ഉഷ , ഡോ.തോമസ്, ഡോ. വിനു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ശാസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

