Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightThodupuzhachevron_rightമൂ​ന്നു​മാ​സം; റോ​ഡി​ൽ...

മൂ​ന്നു​മാ​സം; റോ​ഡി​ൽ പൊ​ലി​ഞ്ഞ​ത്​ 30 ജീ​വ​നു​ക​ൾ, 482 പേ​ർ​ക്ക് പ​രി​ക്കേ​റ്റു

text_fields
bookmark_border
മൂ​ന്നു​മാ​സം; റോ​ഡി​ൽ പൊ​ലി​ഞ്ഞ​ത്​ 30 ജീ​വ​നു​ക​ൾ, 482 പേ​ർ​ക്ക് പ​രി​ക്കേ​റ്റു
cancel
camera_alt

നാ​ര​ക​ക്കാ​ന​ത്ത് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ജീ​പ്പ്

തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​താ​യി ക​ണ​ക്കു​ക​ൾ. മൂ​ന്നു മാ​സ​ത്തി​നി​ടെ ജി​ല്ല​യി​ൽ റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ പൊ​ലി​ഞ്ഞ​ത് 30 ജീ​വ​നു​ക​ളാ​ണ്. ചെ​റു​തും വ​ലു​തു​മാ​യ 329 റോ​ഡ​പ​ക​ട​ങ്ങ​ളാ​ണ് ഈ ​വ​ർ​ഷം ജ​നു​വ​രി ഒ​ന്ന്​ മു​ത​ൽ മാ​ർ​ച്ച് 31 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തി​ൽ 29 അ​പ​ക​ട​ങ്ങ​ളി​ലാ​യാ​ണ് 30 പേ​ർ മ​രി​ച്ച​ത്. ജ​നു​വ​രി​യി​ൽ 12 പേ​രും ഫെ​ബ്രു​വ​രി​യി​ൽ എ​ട്ടു​പേ​രും മാ​ർ​ച്ചി​ൽ 10 പേ​രു​മാ​ണ് മ​രി​ച്ച​ത്. ആ​കെ 482 പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു.

ഈ ​മാ​സ​വും ജി​ല്ല​യി​ൽ അ​പ​ക​ട​മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടാ​ണ് ഇ​ടു​ക്കി നാ​ര​ക​ക്കാ​ന​ത്ത് ജീ​പ്പ് നി​യ​ന്ത്ര​ണം വി​ട്ട് 50 അ​ടി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് പി​ഞ്ചു​കു​ഞ്ഞ​ട​ക്കം ര​ണ്ടു​പേ​ർ മ​രി​ച്ച​ത്. മോ​ട്ട​ർ വാ​ഹ​ന​വ​കു​പ്പും പൊ​ലീ​സും വി​വി​ധ ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും ജി​ല്ല​യി​ൽ അ​പ​ക​ട-​മ​ര​ണ നി​ര​ക്ക് ഉ​യ​ർ​ന്നു​ത​ന്നെ തു​ട​രു​ക​യാ​ണ്. അ​മി​ത വേ​ഗ​വും അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വി​ങ്ങു​മാ​ണ് ഒ​ട്ടു​മി​ക്ക അ​പ​ക​ട​ങ്ങ​ള്‍ക്കും കാ​ര​ണം. ജി​ല്ല​യു​ടെ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ പ്ര​ത്യേ​ക​ത​ക​ളും കൊ​ടും​വ​ള​വു​ക​ളും കു​ത്തി​റ​ക്ക​ങ്ങ​ളും അ​പ​ക​ട​ങ്ങ​ള്‍ക്ക് വ​ഴി​വെ​ക്കു​ന്നു​ണ്ട്. ഹൈ​റേ​ഞ്ചി​ലെ മി​ക്ക റോ​ഡു​ക​ൾ​ക്കും ആ​വ​ശ്യ​മാ​യ വീ​തി​യോ ഇ​രു​വ​ശ​ങ്ങ​ളി​ലും സം​ര​ക്ഷ​ണ ഭി​ത്തി​യോ ഇ​ല്ല. അ​പ​ക​ട​സാ​ധ്യ​ത​യേ​റി​യ മേ​ഖ​ല​ക​ളി​ൽ​പ്പോ​ലും വേ​ണ്ട​ത്ര അ​പ​ക​ട​സൂ​ച​നാ ബോ​ർ​ഡു​ക​ളും മ​റ്റും ഇ​നി​യും സ്ഥാ​പി​ച്ചി​ട്ടു​മി​ല്ല. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തു​ന്ന വാ​ഹ​ന ഡ്രൈ​വ​ർ​മാ​ർ​ക്ക് പ​ല​പ്പോ​ഴും ഹൈ​റേ​ഞ്ചി​ലെ റോ​ഡു​ക​ളെ​ക്കു​റി​ച്ച് വേ​ണ്ട​ത്ര അ​റി​വി​ല്ലാ​ത്ത​തും അ​പ​ക​ട​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ന്നു​ണ്ട്.

നാ​ര​ക​ക്കാ​നം അ​പ​ക​ടം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി

ചെ​റു​തോ​ണി: നാ​ര​ക​ക്കാ​ന​ത്ത് ജീ​പ്പ് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ കൂ​ത്താ​ട്ടു​കു​ളം മ​ണ്ണ​ത്തൂ​ർ കാ​ക്കാ​നി​ക്ക​ൽ സാ​റാ​മ്മ (65)യു​ടെ മൃ​ത​ദേ​ഹം ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി സ്വ​ദേ​ശ​മാ​യ മ​ണ്ണ​ത്തൂ​ർ​ക്ക് കൊ​ണ്ടു​പോ​യി. ആ​റു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് നി​താ​ര​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളാ​യ ഡ​ബി​ൾ ക​ട്ടി​ങ് ചെ​മ്മ​ഞ്ചി​യി​ൽ ജ്യോ​തി​ഷ് (35), ശാ​ലു (28), ര​ണ്ട​ര വ​യ​സ്സു​ള്ള സ​ഹോ​ദ​രി നി​ഹാ​ര എ​ന്നി​വ​ർ ചി​കി​ത്സ​യി​ലാ​ണ്. കു​ട്ടി​യു​ടെ മാ​താ​വി​നെ മ​ര​ണ​വി​വ​ര​മ​റി​യി​ച്ചി​ട്ടി​ല്ല. ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് വ​ന്ന​തി​നു​ശേ​ഷ​മാ​യി​രി​ക്കും സം​സ്കാ​രം ന​ട​ത്തു​ക. പി​റ​വം ക​ല്ലോ​ലി​ക്ക​ൽ ജോ​ളി (40), സാ​ജ​ൻ (38), മ​ണ്ണ​ത്തൂ​ർ കാ​ക്ക​യാ​നി​ക്ക​ൽ ജൂ​ലി​യ​റ്റ് (28), പി​റ​വം ക​ല്ലോ​ലി​ക്ക​ൽ എ​ൽ​ദോ​സ്, ചി​ന്നു (10), ക​ല്ലോ​ലി​ക്ക​ൽ ഏ​ദ​ൻ (6) എ​ന്നി​വ​രും ഇ​വി​ടെ ചി​കി​ത്സ​യി​ലാ​ണ്. ജീ​പ്പോ​ടി​ച്ചി​രു​ന്ന ഉ​ട​മ​കൂ​ടി​യാ​യ ചെ​മ്മ​ഞ്ചി​യി​ൽ ജോ​മ​ൽ മാ​ത്ര​മാ​ണ് ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്.

വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​വ​ർ വ്യൂ ​പോ​യ​ന്റ് കാ​ണാ​ൻ പോ​യി മ​ട​ങ്ങി​വ​രു​മ്പോ​ൾ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ആ​റ​ര​യോ​ടെ​യാ​ണ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഡ​ബി​ൾ ക​ട്ടി​ങ് ചെ​മ്മ​ഞ്ചി​യി​ൽ ജോ​ണി​യു​ടെ മ​ക​ളു​ടെ മ​ന​സ്സ​മ്മ​ത​ത്തി​നു വ​ന്ന​വ​രാ​ണി​വ​ർ. ഇ​ടു​ക്കി ജ​ലാ​ശ​യ​ത്തി​ന്റെ ഭം​ഗി അ​ടു​ത്തു​കാ​ണാ​വു​ന്ന സ്ഥ​ല​മാ​ണ് സെ​ന്റ് തോ​മ​സ് മൗ​ണ്ട്. ഇ​വി​ടെ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം വാ​ഹ​നം പി​ന്നോ​ട്ടെ​ടു​ത്ത് തി​രി​ക്കു​ന്ന​തി​നി​ട​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ThodupuzhaIdukki Newstourist centersAccidents
News Summary - Tourist centers are becoming less crowded
Next Story