Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightThodupuzhachevron_rightആല​ക്കോടിന്‍റെ സ്‌കൂൾ...

ആല​ക്കോടിന്‍റെ സ്‌കൂൾ മുത്തശ്ശി ഓർമയായി

text_fields
bookmark_border
Thodupuzha Alakode Infant Jesus LP School
cancel
camera_alt

ആ​ല​ക്കോ​ട്​ ഇ​ൻ​ഫ​ന്‍റ്​ ​ജീ​സ​സ്​ സ്​​കൂ​ൾ പൊ​ളി​ക്കു​ന്ന​തി​ന്​ മു​മ്പ്​​ 

തൊ​ടു​പു​ഴ: ​പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന്​ കു​രു​ന്നു​ക​ൾ​ക്ക് അ​ക്ഷ​ര​വെ​ളി​ച്ച​വും പ​ക​ർ​ന്ന സ്‌​കൂ​ൾ മു​ത്ത​ശ്ശി ഇ​നി ഓ​ർ​മ. നൂ​റി​ന്‍റെ നി​റ​വി​ലെ​ത്തി​യ തൊ​ടു​പു​ഴ ആ​ല​ക്കോ​ട് ഇ​ൻ​ഫ​ന്‍റ്​ ജീ​സ​സ് എ​ൽ.​പി സ്‌​കൂ​ളി​ന്‍റെ അ​വ​സാ​ന ക​ല്ലും പൊ​ളി​ച്ചു​മാ​റ്റു​ന്ന​ത്​ നൊ​മ്പ​രം നി​റ​ഞ്ഞ കാ​ഴ്​​ച​യാ​യി. പു​തി​യ സ്കൂ​ൾ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​നാ​ണ്​ 98 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള​ത്​ പൊ​ളി​ക്കു​ന്ന​ത്. ഒ​രു ശ​താ​ബ്ദ​ക്കാ​ല​​ത്തോ​ട​ടു​ത്ത്​ ആ​ല​ക്കോ​ട് ഗ്രാ​മ​ത്തി​ൽ ത​ല​യു​യ​ർ​ത്തി നി​ൽ​ക്കു​ന്ന സ്കൂ​ൾ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക​ട​ക്കം അ​നു​ഭൂ​തി സ​മ്മാ​നി​ച്ചി​രു​ന്നു. ത​ങ്ങ​ൾ ഓ​ടി​ക്ക​ളി​ച്ച വ​രാ​ന്ത​യും ക്ലാ​സ് മു​റി​ക​ളും ദൃ​ഷ്ടി​യി​ൽ​നി​ന്ന് മാ​യു​ന്ന​ത്​ വി​ഷ​മ​ത്തോ​ടെ​യാ​ണ്​ ക​ണ്ട​ത്.

1926ൽ ​ക​രി​ങ്ക​ല്ലും ത​ടി​യും ഉ​പ​യോ​ഗി​ച്ച് പ​ണി​ത്​ ഓ​ട് മേ​ഞ്ഞ​താ​യി​രു​ന്നു പൊ​ളി​ച്ചു​നീ​ക്കി​യ കെ​ട്ടി​ടം. ഒ​ന്ന്​ മു​ത​ൽ നാ​ലു​വ​രെ​യാ​ണ്​ ഇ​വി​ടെ ക്ലാ​സു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന്. പൊ​ളി​ക്കു​ന്ന സ്ഥാ​ന​ത്ത് എ​ട്ടു​മാ​സ​ത്തി​നു​ള്ളി​ൽ പു​തി​യ മ​ന്ദി​രം ഉ​യ​രും. ഒ​ന്ന​ര​ക്കോ​ടി മു​ട​ക്കി ര​ണ്ടു​നി​ല​യി​ലാ​യി ഹൈ​ടെ​ക് സ്കൂ​ളാ​ണ് പ​ണി​യു​ന്ന​ത്. അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ പു​തി​യ കെ​ട്ടി​ട​ത്തി​ൽ ക്ലാ​സു​ക​ൾ തു​ട​ങ്ങാ​നാ​ണ് ഉ​ദ്ദേ​ശ്യം. മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് അ​ത്തി​ക്ക​ൽ വി​ളി​ച്ച യോ​ഗ​ത്തി​ൽ നാ​ട്ടു​കാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും അ​ധ്യാ​പ​ക​രും പി.​ടി.​എ അം​ഗ​ങ്ങ​ളും മ​റ്റും ച​ർ​ച്ച ചെ​യ്താ​ണ് കെ​ട്ടി​ടം പ​ണി​യു​ന്ന​തി​ന് രൂ​പ​രേ​ഖ ത​യാ​റാ​ക്കി​യ​ത്.

പ​ണി പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ ക്ലാ​സു​ക​ൾ ആ​ല​ക്കോ​ട്-​ചി​ല​വ് റോ​ഡി​ൽ ച​വ​ർ​ണ​യി​ലെ ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റ് കെ​ട്ടി​ട​ത്തി​ൽ ന​ട​ക്കും. 1926ൽ ​ഫാ. ലൂ​ക് ഞ​ര​ള​ക്കാ​ട്ടി​ന്‍റെ (സീ​നി​യ​ർ) നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ച്ച സ്‌​കൂ​ളാ​ണ് ആ​ല​ക്കോ​ട് ഇ​ൻ​ഫ​ന്റ് ജീ​സ​സ് എ​ൽ.​പി സ്‌​കൂ​ൾ. സ്ഥ​ലം സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ​ത് ദേ​വ​സ്യ മീ​മ്പൂ​രാ​ണ്. അ​യ്യ​പ്പ​ൻ പി​ള്ള സാ​ർ ആ​യി​രു​ന്നു പ്ര​ഥ​മ ഹെ​ഡ്‌​മാ​സ്റ്റ​ർ. ഇ​പ്പോ​ൾ കോ​ത​മം​ഗ​ലം രൂ​പ​ത കോ​ർ​പ​റേ​റ്റ് എ​ജു​ക്കേ​ഷ​ന​ൽ ഏ​ജ​ൻ​സി​യു​ടെ കീ​ഴി​ലാ​ണ് സ്‌​കൂ​ൾ. ആ​ല​ക്കോ​ട് സെ​ന്റ് തോ​മ​സ് മൂ​ർ ച​ർ​ച്ച് വി​കാ​രി ഫാ. ​ജോ​സ​ഫ് അ​ത്തി​ക്ക​ലാ​ണ് ഇ​പ്പോ​ഴ​ത്തെ മാ​നേ​ജ​ർ ഷി​ന്‍റോ ജോ​ർ​ജാ​ണ്‌ ഹെ​ഡ്മാ​സ്റ്റ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thodupuzha Alakode Infant Jesus LP School
News Summary - Thodupuzha Alakode Infant Jesus LP School
Next Story