ലിഫ്റ്റിൽ കുടുങ്ങിയവർക്ക് അഗ്നിരക്ഷ സേന രക്ഷകരായി
text_fieldsrepresentational image
തൊടുപുഴ: തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം പുളിമൂട്ടിൽ പ്ലാസ ബിൽഡിങ്ങിലെ ലിഫ്റ്റിൽ കുടുങ്ങിയവർക്ക് അഗ്നിരക്ഷ സേന രക്ഷകരായി. വ്യാഴാഴ്ച രാവിലെ പത്തേകാലോടെയാണ് സംഭവം. പുളിമൂട്ടിൽ പ്ലാസയിലെ വിവിധ സ്വകാര്യ ഓഫിസുകളിലെ ജീവനക്കാരായ ജെറാൾഡ് റാഫേൽ, നിഷ, ജാൻസി എന്നിവരാണ് കുടുങ്ങിയത്. വ്യാഴാഴ്ച രാവിലെ 10.30 ഓടെയായിരുന്നു സംഭവം.
വൈദ്യുതി ബന്ധം നിലച്ച് ലിഫ്റ്റ് പാതി വഴിയില്‍ പ്രവര്‍ത്തന രഹിതമാകുകയായിരുന്നു. അഗ്നിരക്ഷാ സേനാംഗങ്ങളെത്തി ലിഫ്റ്റ് കീ ഉപയോഗിച്ച് ഡോര്‍ തുറന്നെങ്കിലും ആളുകളെ പുറത്തെടുക്കാന്‍ സാധിച്ചില്ല. ഉടന്‍ കണ്ട്രോള് പാനല്‍ പ്രവര്‍ത്തിപ്പിച്ച് ലിഫ്റ്റ് താഴെ നിലയിൽ എത്തിച്ചു. തുടര്‍ന്ന് ഹൈഡ്രോളിക് സ്പ്രഡര്‍ ഉപയോഗിച്ച് ഡോര്‍ തുറന്നാണ് മൂവരേയും പുറത്തെത്തിച്ചത്.
ലിഫ്റ്റില്‍ കുടുങ്ങിയവരില്‍ ഒരാൾ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. തൊടുപുഴ അഗ്നിരക്ഷാ നിലയത്തിലെ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന് ഓഫിസര്‍ ടി.ഇ. അലിയാര്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍മാരായ അനൂപ് പി.എന്‍, അജയകുമാര്‍ എന്‍.എസ്, ഷിന്റോ തോമസ്, അയൂബ് എം.എന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.