ജില്ലയിൽ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു
text_fieldsഅന്തിമ വോട്ടർപട്ടിക ജില്ല കലക്ടർ ഡോ. ദിനേശൻ ചെറുവാട്ട് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് കൈമാറുന്നു
തൊടുപുഴ: ജില്ലയിൽ എസ്.ഐ.ആർ (സ്പെഷൽ ഇൻറ്റെൻസിവ് റിവിഷൻ) പൂർത്തിയാക്കി അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. ജില്ല കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ കലക്ടർ ദിനേശൻ ചെറുവാട്ട് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് വോട്ടർപട്ടിക കൈമാറി.
കഴിഞ്ഞ നവംബർ നാല് മുതൽ ജില്ലയിൽ നടന്നുകൊണ്ടിരുന്ന എസ്.ഐ.ആർ വിജയകരമായി പൂർത്തീകരിച്ചതായി കലക്ടർ പറഞ്ഞു. ബൂത്ത് ലെവൽ ഓഫിസറെ ബന്ധപ്പെട്ടോ, ഓൺലൈനായോ അന്തിമ വോട്ടർപട്ടികയിൽ പേര് ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പൊതുജനങ്ങൾ ഉറപ്പുവരുത്തണം.
വോട്ടർപട്ടിക ഓൺലൈനായി ഇലക്ഷൻ കമീഷന്റെ voters.eci.gov.in എന്ന വെബ്സൈറ്റിൽ പരിശോധിക്കാം. അർഹരായ ആരുടെയെങ്കിലും പേര് വിട്ടുപോയിട്ടുണ്ടെങ്കിൽ അക്ഷയ സെന്ററുകൾ മുഖേനയോ കോമൺ സർവിസ് സെന്ററുകൾ മുഖേനയോ പേര് ചേർക്കാം. പ്ലേസ്റ്റോറിൽനിന്ന് വോട്ടർ ഹെൽപ്ലൈൻ ആപ്പ് ഡൗൺലോഡ് ചെയ്ത് സ്വന്തമായും പേര് ചേർക്കാവുന്നതാണെന്നും ജില്ല ഇലക്ഷൻ വിഭാഗം അറിയിച്ചു. യോഗത്തിൽ ജില്ല ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ സുജ വർഗീസ്, ഡെപ്യൂട്ടി കലക്ടർ അതുൽ വി. സ്വാമിനാഥ്, ഇടുക്കി മണ്ഡലം ഇ.ആർ.ഒ മിനി കെ. തോമസ്, രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

