റോഡിലെ കുഴി വെട്ടിക്കുന്നതിനിടെ കാർ കനാലിലേക്ക് വീണു
text_fieldsഇടവെട്ടിച്ചിറ കനാൽ കവലയിൽ കനാലിലേക്ക് മറിഞ്ഞ കാർ
തൊടുപുഴ: റോഡിലെ കുഴിയിൽ ചാടാതിരിക്കാനായി വെട്ടിച്ച് മാറ്റിയ കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് വീണു. ഇടവെട്ടിച്ചിറ കനാൽ കവലയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. റോഡിലെ കുഴി വെട്ടിച്ചുമാറ്റുന്നതിനിടെ കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് വീഴുകയായിരുന്നു. തിട്ടയിലിടിച്ച് നിന്നതിനാൽ അപകടം ഒഴിവായി. കാറിലുണ്ടായിരുന്ന ഡ്രൈവർ വെള്ളത്തിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.
കനാൽ കവലയിലെ റോഡിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി ഒഴുകി കുഴി രൂപപ്പെട്ടിരിക്കുകയാണ്. ഈ കുഴിയാണ് അപകടങ്ങൾക്ക് ഇടയാക്കുന്നത്. നാട്ടുകാരുടെ പരാതിയിൽ പലതവണ നന്നാക്കിയെങ്കിലും ഇപ്പോഴും വെള്ളം പൊട്ടിയൊഴുകുന്നുണ്ട്. ഇതുമൂലം ഈ ഭാഗത്തെ റോഡും തകർന്ന അവസ്ഥയിലാണ്. ദിവസവും സ്കൂൾ ബസുകൾ അടക്കം നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. കഴിഞ്ഞ ദിവസം ഇടവെട്ടിയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണണമെന്ന ആവശ്യമുന്നയിച്ച് വാർഡ് അംഗം വി.കെ.അനൂപിന്റെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി എക്സിക്യൂസിട്ടിവ് എൻജിനീയറെ ഉപരോധിച്ചിരുന്നു.
തുടർന്ന് ഉടൻ തകരാർ പരിഹരിച്ച് കുഴിയടക്കുമെന്നുള്ള ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ പിന്നീട് ആ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കിയില്ലന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

