Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightThodupuzhachevron_right804 വാഹനങ്ങളില്‍...

804 വാഹനങ്ങളില്‍ സംവിധാനം; വീട്ടിലിരുന്ന് അറിയാം, കുട്ടികളുടെ യാത്രാവിവരങ്ങള്‍

text_fields
bookmark_border
804 വാഹനങ്ങളില്‍ സംവിധാനം; വീട്ടിലിരുന്ന് അറിയാം, കുട്ടികളുടെ യാത്രാവിവരങ്ങള്‍
cancel
camera_alt

വി​ദ്യാ​വാ​ഹ​ന്‍ മൊ​ബൈ​ല്‍ ആ​പ്

തൊ​ടു​പു​ഴ: സ്‌​കൂ​ള്‍ വി​ട്ടു​ക​ഴി​ഞ്ഞാ​ല്‍ കു​ട്ടി എ​വി​ടെ എ​ത്തി? എ​ത്തേ​ണ്ട സ​മ​യം ക​ഴി​ഞ്ഞ​ല്ലോ? എ​ന്നി​ങ്ങ​നെ നൂ​റു ചോ​ദ്യ​ങ്ങ​ളാ​ണ് ര​ക്ഷി​താ​ക്ക​ളു​ടെ മ​ന​സ്സി​ല്‍ ക​ട​ന്നെ​ത്തു​ന്ന​ത്. എ​ന്നാ​ല്‍, ഇ​നി ആ ​ആ​ശ​ങ്ക വേ​ണ്ട... വി​ദ്യാ​വാ​ഹ​ന്‍ ആ​പ്പി​ലൂ​ടെ വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്ക് സ്‌​കൂ​ള്‍ ബ​സു​ക​ളി​ലെ കു​ട്ടി​ക​ളു​ടെ യാ​ത്രാ​വി​വ​ര​ങ്ങ​ള്‍ വീ​ട്ടി​ലി​രു​ന്ന് നി​രീ​ക്ഷി​ക്കാം. സ​ര്‍ക്കാ​റും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പും സം​യു​ക്ത​മാ​യാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

വി​ദ്യാ​വാ​ഹ​ന്‍ പ​ദ്ധ​തി​യി​ലൂ​ടെ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന ശ​ക്ത​മാ​യ​തോ​ടെ കു​ട്ടി​ക​ളെ ബ​സ് ഉ​ട​മ​ക​ള്‍ക്ക് കു​ത്തി​നി​റ​ച്ചു​കൊ​ണ്ടു​വ​രാ​ന്‍ സാ​ധി​ക്കി​ല്ല. ഇ​തി​നു​പു​റ​മേ മൊ​ബൈ​ല്‍ ആ​പ്പ് കൂ​ടി സ​ജ്ജ​മാ​യ​തോ​ടെ സ്‌​കൂ​ള്‍ ബ​സി​ല്‍ സ​ഞ്ച​രി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ ലൊ​ക്കേ​ഷ​ന്‍ ട്രാ​ക്ക് ചെ​യ്ത്​ ബ​സ് എ​വി​ടെ​യെ​ത്തി, വേ​ഗ​ത, മ​റ്റു മു​ന്ന​റി​യി​പ്പു​ക​ള്‍ എ​ല്ലാം ര​ക്ഷി​താ​ക്ക​ള്‍ക്ക് അ​റി​യാ​ന്‍ സാ​ധി​ക്കും.

സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ സു​ര​ക്ഷാ​മി​ത്ര https://tracking.keralamvd.gov.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ജി.​പി.​എ​സ് സം​വി​ധാ​നം ഘ​ടി​പ്പി​ച്ച സ്‌​കൂ​ള്‍ ബ​സു​ക​ള്‍ക്ക് മാ​ത്ര​മാ​ണ് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് വി​ദ്യാ​ര്‍ഥി​ക​ളു​മാ​യി സ​ഞ്ച​രി​ക്കു​ന്ന​തി​നു​ള്ള അ​നു​മ​തി ന​ല്‍കു​ന്ന​ത്. ഈ ​സാ​ധ്യ​ത പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ണ് സു​ര​ക്ഷാ​മി​ത്ര പോ​ര്‍ട്ട​ലും വി​ദ്യാ​വാ​ഹ​ന്‍ ആ​പ്പും പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. സ്‌​കൂ​ള്‍ വാ​ഹ​ന​ങ്ങ​ളെ ജി.​പി.​എ​സു​മാ​യി ബ​ന്ധി​പ്പി​ച്ച് മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് ത​യാ​റാ​ക്കി​യ സു​ര​ക്ഷാ​മി​ത്ര സോ​ഫ്റ്റ്​​വെ​യ​റി​ല്‍നി​ന്നു​ള്ള വി​വ​ര​ങ്ങ​ളാ​ണ് മൊ​ബൈ​ല്‍ ആ​പ്പി​ല്‍ ല​ഭി​ക്കു​ക. ഓ​രോ സ്‌​കൂ​ള്‍ വാ​ഹ​ന​ങ്ങ​ള്‍ക്കും പ്ര​ത്യേ​ക യൂ​സ​ര്‍നെ​യി​മും ലോ​ഗി​നും ന​ല്‍കി​യി​ട്ടു​ണ്ട്.

ഇ​തു​പ​യോ​ഗി​ച്ച് ബ​സി​ന്റെ റൂ​ട്ട് മാ​പ്പ്, യാ​ത്ര​ചെ​യ്യു​ന്ന കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളു​ടെ ഫോ​ണ്‍ന​മ്പ​ര്‍, ഡ്രൈ​വ​ര്‍, സ​ഹാ​യി, സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ എ​ന്നി​വ​രു​ടെ ഫോ​ണ്‍ ന​മ്പ​ര്‍ ഉ​​ൾ​ക്കൊ​ള്ളി​ക്ക​ണം. ഈ ​സം​വി​ധാ​നം സ്‌​കൂ​ള്‍ അ​ധി​കൃ​ത​രു​ടെ പേ​രി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള മ​ഞ്ഞ പെ​യി​ന്റ് അ​ടി​ച്ച സ്‌​കൂ​ള്‍ ബ​സു​ക​ള്‍ക്ക് മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ക.

മാ​താ​പി​താ​ക്ക​ള്‍ക്കാ​യി വി​ദ്യാ​വാ​ഹ​ന്‍ ആ​പ്പ്

തി​ക​ച്ചും സൗ​ജ​ന്യ​മാ​യി ഉ​പ​യോ​ഗി​ക്കാ​വു​ന്ന ഈ ​ആ​പ്പി​ന്റെ സൗ​ക​ര്യം ര​ക്ഷി​താ​ക്ക​ള്‍ക്ക് ല​ഭി​ക്കാ​ൻ മൊ​ബൈ​ല്‍ ന​മ്പ​ര്‍ സ്‌​കൂ​ള്‍ അ​ധി​കൃ​ത​രെ ഏ​ല്‍പി​ക്ക​ണം. ന​മ്പ​ര്‍ വി​ദ്യാ​ർ​ഥി​ക​ള്‍ സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന​വു​മാ​യി സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ ബ​ന്ധി​പ്പി​ക്കു​ന്ന​തോ​ടെ മ​ക്ക​ളു​ടെ സ​ഞ്ചാ​ര​പ്പാ​ത ഗൂ​ഗി​ള്‍ മാ​പ്പി​ല്‍ കാ​ണു​ന്ന​തു​പോ​ലെ വി​ര​ല്‍ത്തു​മ്പി​ല്‍ എ​ത്തും. ജി​ല്ല​യി​ലെ വി​വി​ധ സ്‌​കൂ​ളു​ക​ളി​ലെ 804 വാ​ഹ​ന​ങ്ങ​ളി​ല്‍ ഈ ​സം​വി​ധാ​നം പ്ര​വ​ര്‍ത്ത​ന​സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ന​ല്‍കി​യി​ട്ടു​ള്ള ന​മ്പ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന ഫോ​ണി​ല്‍ പ്ലേ​സ്റ്റോ​റി​ല്‍നി​ന്ന് ര​ക്ഷി​താ​ക്ക​ള്‍ക്ക് വി​ദ്യാ​വാ​ഹ​ന്‍ ആ​പ്പ് ഡൗ​ണ്‍ലോ​ഡ് ചെ​യ്യാം.

ശേ​ഷം അ​തേ ന​മ്പ​ര്‍ ഉ​പ​യോ​ഗി​ച്ച് ആ​പ്പി​ല്‍ ലോ​ഗി​ന്‍ ചെ​യ്യു​ക. ഫോ​ണി​ല്‍ വ​രു​ന്ന നാ​ല​ക്ക ഒ.​ടി.​പി ന​മ്പ​ര്‍ ന​ല്‍കി ആ​പ്പി​ലേ​ക്ക് പ്ര​വേ​ശി​ക്കാം. സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന​ത്തി​ന്റെ ന​മ്പ​ര്‍ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ലൂ​ടെ വാ​ഹ​ന​ത്തി​ന്റെ ലൊ​ക്കേ​ഷ​ന്‍, വേ​ഗ​ത, മ​റ്റു മു​ന്ന​റി​യി​പ്പു​ക​ള്‍ എ​ന്നി​വ അ​റി​യാം.അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ര​ക്ഷി​താ​ക്ക​ള്‍ക്ക് ആ​പ്പി​ല്‍നി​ന്ന് ഡ്രൈ​വ​റെ​യോ സ​ഹാ​യി​യെ​യോ നേ​രി​ട്ട് വി​ളി​ക്കാ​നു​ള്ള സൗ​ക​ര്യ​വും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ​പ്പി​ലെ സെ​റ്റി​ങ്സ്​ ഓ​പ്ഷ​നി​ലൂ​ടെ കു​ട്ടി​ക​ള്‍ ഇ​റ​ങ്ങേ​ണ്ട സ്ഥ​ല​വും രേ​ഖ​പ്പെ​ടു​ത്താം.

വാ​ഹ​ന​ത്തി​ന് എ​ന്തെ​ങ്കി​ലും അ​പ​ക​ട​മു​ണ്ടാ​യാ​ല്‍ ആ ​വി​വ​ര​വും ക​ൺ​ട്രോ​ള്‍ റൂ​മി​ല്‍ എ​ത്തും. ബ​സ് യാ​ത്ര തു​ട​ങ്ങു​ന്ന​തു​മു​ത​ല്‍ ര​ക്ഷി​താ​ക്ക​ള്‍ക്ക് യാ​ത്ര നി​രീ​ക്ഷി​ക്കാ​നാ​കും. അ​തി​വേ​ഗ​മെ​ടു​ത്താ​ല്‍ ര​ക്ഷി​താ​വി​നും മു​ന്ന​റി​യി​പ്പ് ല​ഭി​ക്കും.കു​ട്ടി​ക​ള്‍ വെ​വ്വേ​റെ സ്‌​കൂ​ളു​ക​ളി​ലാ​ണെ​ങ്കി​ലും ഒ​റ്റ ആ​പ്പി​ലൂ​ടെ നി​രീ​ക്ഷി​ക്കാ​നാ​കും. ഈ ​മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ മാ​താ​പി​താ​ക്ക​ള്‍ക്കും അ​ധ്യാ​പ​ക​ര്‍ക്കും വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷി​ത​യാ​ത്ര ഉ​റ​പ്പാ​ക്കാ​നാ​കും. സം​ശ​യ​നി​വാ​ര​ണ​ത്തി​നാ​യി 18005997099 ടോ​ള്‍ ഫ്രീ ​ന​മ്പ​ര്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thodupuzhaidukkiVidyavahan Mobile App
News Summary - System in 804 vehicles; Stay at home and know your child's itinerary
Next Story