Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightThodupuzhachevron_rightസം​സ്ഥാ​ന ബ​ജ​റ്റ്;...

സം​സ്ഥാ​ന ബ​ജ​റ്റ്; വി​ക​സ​ന കു​തി​പ്പി​നൊ​രു​ങ്ങി തൊ​ടു​പു​ഴ

text_fields
bookmark_border
സം​സ്ഥാ​ന ബ​ജ​റ്റ്; വി​ക​സ​ന കു​തി​പ്പി​നൊ​രു​ങ്ങി തൊ​ടു​പു​ഴ
cancel
camera_alt

മ​ല​ങ്ക​ര അ​ണ​ക്കെ​ട്ടും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളും

തൊ​ടു​പു​ഴ: മ​ല​ങ്ക​ര​യി​ൽ ടൂ​റി​സം-​ഫി​ലിം ആ​ൻ​ഡ്​ നോ​ള​ജ്​ സി​റ്റി എ​ന്ന പ്ര​ഖ്യാ​പ​നം തൊ​ടു​പു​ഴ​ക്ക്​ ന​ൽ​കു​ന്ന​ത്​ വ​മ്പ​ൻ പ്ര​തീ​ക്ഷ​ക​ൾ. പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്രാ​രം​ഭ പ​ഠ​ന​ത്തി​ന്​ ബ​ജ​റ്റി​ൽ ഒ​രു കോ​ടി രൂ​പ​യാ​ണ്​ വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്.

സി​നി​മ നി​ർ​മാ​ണ​ത്തി​നും പ​ഠ​ന​ത്തി​നും ടൂ​റി​സ​ത്തി​നും ഉ​ത​കു​ന്ന ത​ര​ത്തി​ലാ​ണ്​ പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്. വി​ശ​ദ പ​ഠ​നം ന​ട​ത്തി വേ​ണം പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നെ​ന്ന്​ തൊ​ടു​പു​ഴ എം.​എ​ൽ.​എ അ​പു​ജോ​ൺ ജോ​സ​ഫ്​ മാ​ധ്യ​മ​ത്തോ​ട്​ പ​റ​ഞ്ഞു.

എ​ങ്ങ​നെ ന​ട​പ്പാ​ക്കാം എ​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ പ്രാ​രം​ഭ ച​ർ​ച്ച​ക​ളി​ലേ​ക്ക്​ ഉ​ട​ൻ ക​ട​ക്കും. നെ​ടു​മ്പാ​ശേ​രി സി​യാ​ൽ മോ​ഡ​ലി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന കാ​ര്യ​ങ്ങ​ളും ആ​ലോ​ച​ന​യി​ലു​ണ്ട്. മു​വാ​റ്റു​പു​ഴ വാ​ലി ഇ​റി​ഗേ​ഷ​ന്‍റെ ഭൂ​മി പ​ദ്ധ​തി​ക്കാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​മെ​ന്നും അ​പു​ജോ​ൺ ജോ​സ​ഫ്​ പ​റ​ഞ്ഞു. മ​ല​യാ​ളി സി​നി​മ​ക​ളി​ൽ ക​ണ്ടു​പ​രി​ച​യി​ച്ച നി​ര​വ​ധി കാ​ഴ്ച​ക​ളു​ടെ യ​ഥാ​ർ​ഥ വി​ലാ​സ​മാ​ണ് തൊ​ടു​പു​ഴ. പ​തി​റ്റാ​ണ്ടു​ക​ളാ​യി സി​നി​മ​യു​ടെ പ്രി​യ ലൊ​ക്കേ​ഷ​നാ​യി തു​ട​രു​ന്ന ഈ ​പ്ര​ദേ​ശ​ത്ത്​ ഇ​ത്ത​ര​മൊ​രു പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ അ​വ​സ​ര​ങ്ങ​ളു​ടെ​യും വി​ക​സ​ന​ത്തി​ന്‍റെ​യും ഒ​രു ജാ​ല​കം ത​ന്നെ​യാ​കും തു​റ​ന്നി​ടു​ക.

ടൂ​റി​സം സാ​ധ്യ​ത​ക​ളും വ​ള​രും

മ​ല​ങ്ക​ര​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും നി​ര​വ​ധി സി​നി​മ​ക​ളാ​ണ്​ ഇ​പ്പോ​ൾ​ത​ന്നെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട​ട​ക്കം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ണ്ടാ​കും. സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​സ്റ്റ്​ പ്രോ​ഡ​ക്ഷ​ൻ, ഇ​ൻ​ഡോ​ർ ഷൂ​ട്ടി​ങ്, സ്റ്റു​ഡി​യോ​ക​ൾ എ​ന്നി​വ​യും ടൂ​റി​സം ഫി​ലിം ആ​ൻ​ഡ്​ നോ​ള​ജ്​ സി​റ്റി​യു​ടെ ഭാ​ഗ​മാ​കും. എ.​വി.​എം സ്റ്റു​ഡി​യോ​യു​ടെ മാ​തൃ​ക​യി​ൽ ന​വീ​ക​രി​ച്ച ഒ​ന്നാ​കും സി​റ്റി​യെ​ന്നും​ അ​പു​ജോ​ൺ ജോ​സ​ഫ്​ പ​റ​ഞ്ഞു.

മ​ല​യാ​ള സി​നി​മ​യു​ടെ ഭാ​ഗ്യ​ലൊ​ക്കേ​ഷ​നാ​യി തൊ​ടു​പു​ഴ മാ​റി​യി​ട്ട് അ​ധി​ക വ​ർ​ഷ​ങ്ങ​ൾ ആ​യി​ട്ടി​ല്ല. ഒ​രു വ​ർ​ഷം ശ​രാ​ശ​രി അ​മ്പ​തോ​ളം സി​നി​മ​ക​ൾ ഇ​വി​ടെ ചി​ത്രീ​ക​രി​ക്ക​പ്പെ​ടു​ന്നു എ​ന്നാ​ണ് ക​ണ​ക്ക്. മ​ല​ങ്ക​ര ഡാം, ​മു​ട്ടം, തൊ​മ്മ​ൻ​കു​ത്ത്, ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ, കു​ട​യ​ത്തൂ​ർ, അ​റ​ക്കു​ളം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ൾ മ​ല​യാ​ള സി​നി​മ​യു​ടെ സു​പ​രി​ചി​ത പ​ശ്ചാ​ത്ത​ല​ങ്ങ​ളാ​ണ്. ഇ​തി​ന്റെ ടൂ​റി​സം സാ​ധ്യ​ത​യെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തും പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. വാ​ട്ട​ർ തീം ​പാ​ർ​ക്ക​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളും ഇ​തോ​ടൊ​പ്പം ആ​ലോ​ചി​ക്കും. പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ മേ​ഖ​ല​യി​ൽ സ​മ​ഗ്ര​മാ​യ സാ​മ്പ​ത്തി​ക സാം​സ്കാ​രി​ക നേ​ട്ട​മു​ണ്ടാ​കു​മെ​ന്നും ക​രു​തു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ThodupuzhabudgetdevelopmentIdukki News
News Summary - State Budget; Thodupuzha with development boost
Next Story