Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്.ഐ.ആർ അന്തിമ പട്ടിക; ജില്ലയിൽ കുറഞ്ഞത് ലക്ഷത്തിലേറെ വോട്ടർമാർ

text_fields
bookmark_border
കൂടുതൽ വോട്ടർമാർ തൊടുപുഴയിൽ
എസ്.ഐ.ആർ അന്തിമ പട്ടിക; ജില്ലയിൽ കുറഞ്ഞത് ലക്ഷത്തിലേറെ വോട്ടർമാർ
cancel

തൊടുപുഴ: സമഗ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്.ഐ.ആർ) നടത്തി നിയമസഭ തെരഞ്ഞെടുപ്പിനുള്ള അന്തിമ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ജില്ലയിൽ 1.01 ലക്ഷം വോട്ടർമാർ കുറഞ്ഞു.

കഴിഞ്ഞദിവസമാണ് തെരഞ്ഞെടുപ്പ് കമീഷൻ അന്തിമവോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്. എസ്.ഐ.ആർ നടപടികൾ ആരംഭിക്കും മുമ്പ് കഴിഞ്ഞ വർഷം ഒക്ടോബർ 27ന് പട്ടികയിൽ 9,00,468 വോട്ടർമാരാണ് ഉണ്ടായിരുന്നത്. കരട് പട്ടിക ഡിസംബർ 23നു പ്രസിദ്ധീകരിച്ചപ്പോൾ ഇത് 7.76 ലക്ഷമായി (7,76,381) കുറഞ്ഞു. അന്തിമ വോട്ടർ പട്ടികയിൽ ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് (1,87,167) തൊടുപുഴ മണ്ഡലത്തിലാണ്.

ഇടുക്കിക്കാണ് രണ്ടാം സ്‌ഥാനം (1,66,497). പുതിയ പട്ടിക പ്രകാരം ജില്ലയിൽ സ്ത്രീ വോട്ടർമാരാണ് കൂടുതൽ. തമിഴ്നാട്ടിൽ വോട്ടുള്ള നിരവധി പേർക്ക് ഇവിടെയും വോട്ടുണ്ടെന്ന് ആരോപണമുണ്ടായിരുന്നു. ഇത്തരക്കാരടക്കം പട്ടികയിൽ നിന്ന് പുറത്തായതായാണ് എണ്ണം കുറയാൻ കാരണമെന്നാണ് വിലയിരുത്തൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - SIR final list; At least one lakh voters in the district
Next Story