Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightThodupuzhachevron_rightവിധിയെഴുതാൻ ഏഴ്...

വിധിയെഴുതാൻ ഏഴ് ദിനങ്ങൾ വോട്ടാരവം അവസാന ലാപ്പിലേക്ക്

text_fields
bookmark_border
വിധിയെഴുതാൻ ഏഴ് ദിനങ്ങൾ വോട്ടാരവം അവസാന ലാപ്പിലേക്ക്
cancel
camera_alt

തൊ​ടു​പു​ഴ നാ​ളി​യാ​നി​യി​ൽ യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ത്ഥി

അ​പു ജോ​ൺ ജോ​ഫ​സ്​ വോ​ട്ട​ഭ്യ​ർ​ത്ഥി​ക്കു​ന്നു

, ഇ​ടു​ക്കി എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ത്ഥി റോ​ഷി അ​ഗ​സ്റ്റി​ൻ ​

പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം

തൊ​ടു​പു​ഴ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടെ​ടു​പ്പി​ന് ഒ​രാ​ഴ്ച മാ​ത്രം ശേ​ഷി​ക്കേ ഇ​നി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കും മു​ന്ന​ണി​ക​ൾ​ക്കും വോ​ട്ടോ​ട്ട വാ​ര​മാ​ണ്. ത​ങ്ങ​ൾ​ക്ക് ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ള​ള ഓ​രോ വോ​ട്ടും പെ​ട്ടി​യി​ൽ വീ​ണെ​ന്ന് ഉ​റ​പ്പാ​ക്കാ​നാ​യി അ​വ​സാ​ന ത​ന്ത്ര​ങ്ങ​ളി​ലാ​ണി​വ​ർ. ഇ​തോ​ടൊ​പ്പ​മെ​ത്തു​ന്ന തു​ട​ർ​ച്ച​യാ​യ അ​വ​ധി ദി​ന​ങ്ങ​ൾ മു​ത​ലാ​ക്കി പ​ര​മാ​വ​ധി വോ​ട്ട​ർ​മാ​രെ നേ​രി​ൽ ക​ണ്ട് വോ​ട്ടു​റ​പ്പി​ക്കാ​നാ​ണ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ശ്ര​മം. ഇ​തി​നാ​യി സ്ഥാ​നാ​ർ​ഥി​ക​ളും മു​ന്ന​ണി​ക​ളും ത​ന്ത്ര​ങ്ങ​ൾ മെ​ന​യു​ന്നു​ണ്ട്. ഇ​ട​ത് മു​ന്ന​ണി മ​ണ്ഡ​ലം റാ​ലി​ക​ളി​ലേ​ക്കും യു.​ഡി.​എ​ഫ് റോ​ഡ്ഷോ​ക​ളി​ലേ​ക്കും മ​റ്റ് പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളി​ലേ​ക്കും ക​ട​ന്ന് ക​ഴി​ഞ്ഞു.

ഉ​ടു​മ്പ​ൻ ചോ​ല​യി​ൽ എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ത്ഥി

കെ.​കെ ജ​യ​ച​ന്ദ്ര​ൻ വോ​ട്ട​ഭ്യ​ർ​ത്ഥി​ക്കു​ന്നു

പൊ​തു​പ​ര്യ​ട​ന​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്

അ​ഞ്ച് നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലേ​യും മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പൊ​തു​പ​ര്യ​ട​ന​ങ്ങ​ൾ സ​മാ​പ​ന​ത്തി​ലേ​ക്ക​ടു​ക്കു​ക​യാ​ണ്. ഇ​നി ഇ​ത് വ​രെ​യു​ള​ള പ്ര​ചാ​ര​ണ വേ​ള​യി​ൽ നേ​രി​ട്ട് കാ​ണാ​ൻ ക​ഴി​യാ​ത്ത വ്യ​ക്തി​ക​ളേ​യും ഗ്രൂ​പ്പു​ക​ളേ​യും ക​ണ്ട് വോ​ട്ടു​റ​പ്പാ​ക്കാ​ൻ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​ന തി​ര​ക്കാ​ണ്. പെ​സ​ഹ വ്യാ​ഴം, ഈ​സ്റ്റ​ർ അ​വ​ധി​ക​ളും വോ​ട്ടെ​ടു​പ്പി​ന് മു​ൻ​പു​ള​ള അ​വ​സാ​ന ഞാ​യ​റാ​ഴ്ച​യാ​യ ഈ​സ്റ്റ​ർ ദി​ന​വും ഈ​യാ​ഴ്ച​യാ​ണ്. പൊ​തു​അ​വ​ധി ദി​ന​ങ്ങ​ൾ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ൾ വി​ജ​ന​മാ​കു​മെ​ന്ന​തി​നാ​ൽ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും വീ​ടു​ക​ളി​ലു​മെ​ല്ലാം കേ​ന്ദ്രീ​ക​രി​ച്ചാ​കും പ്ര​ചാ​ര​ണം. പൊ​തു​പ​ര്യ​ട​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ഇ​ട​ത് വ​ല​ത് മു​ന്ന​ണി​ക​ൾ​ക്കാ​യി പ്ര​മു​ഖ നേ​താ​ക്ക​ൾ ജി​ല്ല​യി​ലെ​ത്തി​യി​രു​ന്നു. രാ​ഹു​ൽ ഗാ​ന്ധി​യ​ട​ക്ക​മു​ള​ള​വ​ർ അ​ടു​ത്ത ദി​വ​സം എ​ത്തു​ന്നു​ണ്ട്.

പ്ര​വ​ചാ​നാ​തീ​ത​മാ​യി മ​ണ്ഡ​ല​ങ്ങ​ൾ

പ്ര​ചാ​ര​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലേ​ക്കെ​ത്തി​യ​തോ​ടെ ജി​ല്ല​യി​ലെ നാ​ല് മ​ണ്ഡ​ല​ങ്ങ​ളി​ലും പോ​രാ​ട്ടം പ്ര​വ​ചാ​നാ​തീ​ത​മാ​യി. നി​ല​വി​ൽ ഇ​ട​ത് മു​ന്ന​ണി‍യു​ടെ കൈ​വ​ശ​മു​ള​ള നാ​ല് മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് പോ​രാ​ട്ടം പൊ​ടി​പാ​റു​ന്ന​ത്. എ​ൽ.​ഡി.​എ​ഫി​ന് വേ​ണ്ടി മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​നും യു.​ഡി.​എ​ഫി​ന് വേ​ണ്ടി കോ​ൺ​ഗ്ര​സി​ലെ റോ​യി കെ ​പൗ​ലോ​സും ഏ​റ്റു​മു​ട്ടു​ന്ന ഇ​ടു​ക്കി, യു.​ഡി.​എ​ഫി​ലെ സേ​നാ​പ​തി വേ​ണു​വും സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗം കെ.​കെ.​ജ‍യ​ച​ന്ദ്ര​നും ഏ​റ്റു​മു​ട്ടു​ന്ന ഉ​ടു​മ്പ​ഞ്ചോ​ല, സി.​പി.​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​സ​ലിം​കു​മാ​റും കോ​ൺ​ഗ്ര​സി​ലെ സി​റി​യ​ക് തോ​മ​സും ഏ​റ്റു​മു​ട്ടു​ന്ന പീ​രു​മേ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ പൊ​ടി​പാ​റു​ന്ന പോ​രാ​ട്ട​മാ​ണ്. ഇ​തോ​ടൊ​പ്പം സി​റ്റി​ങ് എം.​എ​ൽ.​എ എ.​രാ​ജ​യും കോ​ൺ​ഗ്ര​സി​ലെ എ​ഫ്.​രാ​ജ​യും എ​ൻ.​ഡി.​എ​യി​ലെ എ​സ്.​രാ​ജേ​ന്ദ്ര​നും ഏ​റ്റു​മു​ട്ടു​ന്ന ദേ​വി​കു​ള​ത്താ​ക​ട്ടെ ത്രി​കോ​ണ മ​ത്സ​ര പ്ര​തീ​തി​യു​മാ​യി​ട്ടു​ണ്ട്. കൊ​ണ്ടും കൊ​ടു​ത്തു​മു​ള​ള പ്ര​ചാ​ര​ണ രീ​തി​ക​ളാ​ണ് ഈ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ മു​ന്നേ​റു​ന്ന​ത്.

ഇ​ടു​ക്കി​യി​ലാ​ക​ട്ടെ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന് മ​റ്റ് മ​ണ്ഡ​ല​ങ്ങ​ളി​ൽ പ്ര​ചാ​ര​ണ​ത്തി​ന് പോ​കാ​ൻ ക​ഴി​യാ​ത്ത രീ​തി​യി​ൽ പ്ര​ചാ​ര​ണം ചൂ​ട് പി​ടി​ച്ചി​ട്ടു​ണ്ട്. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ഏ​റ്റെ​ടു​ത്ത​തോ​ടെ മ​ത്സ​രം ക​ടു​ക​ട്ടി​യാ​യ​തി​നാ​ൽ അ​ദ്ദേ​ഹം മ​ണ്ഡ​ല​ത്തി​ൽ ത​ന്നെ കേ​ന്ദ്രീ​ക​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:votingKerala Assembly Election 2026
News Summary - Seven days to decide, voting enters final lap
Next Story