തൊടുപുഴ: സ്കൂൾ തുറക്കുന്നതിനോട് അനുബന്ധിച്ച് തൊടുപുഴ താലൂക്കിലെ സ്കൂൾ വാഹനങ്ങളുടെ പരിശോധന ചൊവ്വാഴ്ച മുതൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും. വാഹനങ്ങളും ബന്ധപ്പെട്ട രേഖകളും പരിശോധിച്ച് റോഡിൽ ഇറക്കാൻ യോഗ്യമാണെന്ന് ഉറപ്പാക്കിയ വാഹനങ്ങൾക്ക് മാത്രമേ ഫിറ്റ്നസ് സ്റ്റിക്കർ നൽകൂ.
സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസുമായി ബന്ധപ്പെട്ട് സർക്കാർ പുറപ്പെടുവിച്ച പുതുക്കിയ മാർഗനിർദേശങ്ങൾ സ്കൂൾ അധികൃതർ കർശനമായി പാലിക്കണമെന്ന് ജോയന്‍റ് ആർ.ടി.ഒ അറിയിച്ചു. ഇതുസംബന്ധിച്ച അറിയിപ്പ് ബന്ധപ്പെട്ട ജില്ല വിദ്യാഭ്യാസ ഓഫിസർമാർക്ക് നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9961993512, 9496339466 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.