വീണുകിട്ടിയ അഞ്ചുപവന്റെ മാല തിരികെനൽകി
text_fieldsശുചീകരണത്തൊഴിലാളിക്ക് കളഞ്ഞുകിട്ടി തൊടുപുഴ
പൊലീസിൽ ഏൽപിച്ച സ്വർണമാല സി.ഐ ടി.ജി. രാജേഷ്
ഉടമക്ക് നൽകുന്നു
തൊടുപുഴ: ശുചീകരണത്തിനിടെ വീണുകിട്ടിയ അഞ്ച് പവന്റെ സ്വര്‍ണമാല തിരികെ ഏല്പിച്ച് ഫെഡറല്‍ ബാങ്ക് പാര്‍ട്ട് ടൈം ശുചീകരണ തൊഴിലാളി. മണക്കാട് സ്വദേശിനിയായ ഒ.ആര്. ശശികലയാണ് മാതൃകയായത്.
കരിമണ്ണൂര്‍ മുളപ്പുറം സ്വദേശിനി ഷേര്‍ളി കുര്യാക്കോസിന്റെതായിരുന്നു സ്വര്‍ണം. ബുധനാഴ്ച രാവിലെ ഒമ്പതോടെ മങ്ങാട്ടുകവല ഫെഡറല്‍ ബാങ്കിന് മുന്നില്‍നിന്നാണ് മാല കിട്ടുന്നത്. മാല ശശികല ബാങ്ക് മാനേജര്‍ സുബിന് സണ്ണിയെ ഏല്പിച്ചു. മാനേജറാണ് സ്വര്‍ണം തൊടുപുഴ സ്റ്റേഷനില്‍ ഏല്പിച്ചത്. മങ്ങാട്ടുകവല ഫെഡറല്‍ ബാങ്കില്‍നിന്ന് പണം എടുക്കാൻ എത്തിയപ്പോഴാണ് ബാഗില്‍ സൂക്ഷിച്ചിരുന്ന മാല നഷ്ടപ്പെട്ടത്.
വെള്ളിയാഴ്ച വൈകീട്ട് ഉടമ കുടുംബസമേതം സ്റ്റേഷനിലെത്തി സി.ഐ ടി.ജി. രാജേഷില്‍നിന്ന് മാല കൈപ്പറ്റി. ജില്ല പഞ്ചായത്ത് മെംബര്‍ മനോജ് കോക്കാട്ട്, മാല ഏല്പിച്ച ശശികല തുടങ്ങിയവര്‍ ചടങ്ങില്‍ സാന്നിധ്യമറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

